രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രക്കിടെ തിരക്കിൽപെട്ട് എ.ഐ.സി.സി. ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിന് വീണ് പരിക്കേറ്റു. കൈയ്ക്കും കാൽമുട്ടിനുമാണ് പരിക്കേറ്റത്. ഞായറാഴ്ച രാവിലെ മധ്യപ്രദേശിലെ ഇൻഡോറിൽ വെച്ചാണ് സംഭവം.
യാത്രക്കിടെയുണ്ടായ തിരക്കിൽപെട്ട് കെ.സി. വേണുഗോപാൽ നിലത്ത് വീഴുകയായിരുകയായിരുന്നു. ഉടൻ യാത്രാ ക്യാമ്പിലെത്തിച്ച് പ്രാഥമിക ചികിത്സ നൽകി. തുടർന്ന് അദ്ദേഹം വീണ്ടും യാത്രയോടൊപ്പം ചേർന്നു.