/
4 മിനിറ്റ് വായിച്ചു

ബെംഗളൂരുവിൽ ഗതാഗതക്കുരുക്കില്‍പ്പെട്ട് ചികിത്സ കിട്ടാതെ പിഞ്ചുകുഞ്ഞ് മരിച്ചു

ബെംഗളൂരുവിലെ ട്രാഫിക്കിൽ പെട്ട് ചികിത്സ കിട്ടാതെ പിഞ്ചുകുഞ്ഞ് മരിച്ചു. ഹസൻ ജില്ലയിൽ നിന്ന് നിംഹാൻസിലേക്ക് അടിയന്തര ചികിത്സയ്ക്ക് കൊണ്ടുവന്ന കുഞ്ഞാണ് മരിച്ചത്.

ഇന്നലെ രാത്രിയാണ് സംഭവമുണ്ടായത്. ഹസ്സനിൽ നിന്ന് ബെംഗളൂരു അതിർത്തിയായ നെലമംഗല വരെ ഒരു മണിക്കൂർ കൊണ്ട് കുഞ്ഞിനെയും കൊണ്ടുള്ള ആംബുലൻസ് എത്തി. 154 കിലോ മീറ്ററോളം ദൂരമാണ് ഒരു മണിക്കൂർ കൊണ്ട് പിന്നിട്ടത്. നെലമംഗലയിൽ നിന്ന് ഗൊർഗുണ്ടെപാളയ റോഡിൽ മാത്രം ട്രാഫിക് ജാമിൽ നഷ്ടമായത് 20 മിനിറ്റാണ്. നില ഗുരുതരമായതിനെത്തുടർന്ന് കുഞ്ഞ് ആംബുലൻസിൽ വച്ച് തന്നെ മരിച്ചിരുന്നു. ആശുപത്രിയിലെത്തിച്ചപ്പോൾ ഡോക്ടർമാർ മരണം സ്ഥിരീകരിച്ചു.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version