//
9 മിനിറ്റ് വായിച്ചു

ഡല്‍ഹിയില്‍ ഗൃഹനാഥനെ കൊന്ന് കഷ്ണങ്ങളാക്കി ഫ്രിഡ്ജില്‍ സൂക്ഷിച്ചു

ഡല്‍ഹിയില്‍ വീണ്ടും ശ്രദ്ധാമോഡല്‍ കൊലപാതകം. ഡല്‍ഹി പാണ്ഡവ് നഗറിലാണ് ഗൃഹനാഥനെ കൊലപ്പെടുത്തി മൃതദേഹം ഫ്രിഡ്ജില്‍ സൂക്ഷിച്ചത്. അഞ്ചന്‍ദാസ് എന്നയാളാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഇയാളുടെ ഭാര്യയെയും മകനെയും പൊലീസ് അറസ്റ്റ് ചെയ്തു.
അഞ്ചന്‍ദാസിനെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം കഷ്ണങ്ങളാക്കി പ്രതികള്‍ ഫ്രിഡ്ജില്‍ സൂക്ഷിച്ചിരുന്നെന്നും ഇതിന് ശേഷം ഉപേക്ഷിച്ചെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നതിനായി വിവിധയിടങ്ങളില്‍ ഇവര്‍ പോകുന്നതും അവശിഷ്ടങ്ങള്‍ വലിച്ചെറിയുന്നതുമുള്ള സി.സി.ടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

കൊലപാതകത്തെ കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ: മാതാവ് പൂനവും മകന്‍ ദീപകും ചേര്‍ന്ന് അഞ്ജന്‍ദാസിനെ ഉറക്കഗുളിക കലര്‍ത്തിയ മദ്യം കുടിപ്പിച്ചു. മയങ്ങിയ ശേഷം കഴുത്തറുത്ത് കൊലപ്പെടുത്തി. രക്തം പൂര്‍ണ്ണമായും പോകുന്നതിനായി മൃതദേഹം ഒരു ദിവസം വീട്ടില്‍ തന്നെ സൂക്ഷിച്ചു. ശേഷം പതിനാറ് കഷ്ണങ്ങളാക്കി പലയിടങ്ങളിലായി ഉപേക്ഷിക്കുകയായിരുന്നു. വീടിനുള്ളില്‍ നിന്ന് വരുന്ന ദുര്‍ഗന്ധം അയല്‍വാസികള്‍ക്ക് മനസിലാവാതിരിക്കാന്‍ ആ ദിവസങ്ങളില്‍ വീടിന് പെയിന്‍റടിക്കുകയും ചെയ്തു.

2016ല്‍ തന്‍റെ ആദ്യ ഭര്‍ത്താവ് കല്ലു മരിച്ചതിന് ഒരു വര്‍ഷത്തിന് ശേഷമാണ് പ്രതിയായ പൂനം അഞ്ജന്‍ ദാസിനെ വിവാഹം കഴിക്കുന്നത്. പൂനത്തിന്‍റെ ആദ്യ വിവാഹത്തിലെ മകനാണ് രണ്ടാം പ്രതി കൂടിയായ ദീപക്. അഞ്ജന് ബീഹാറില്‍ മറ്റൊരു കുടുംബം കൂടിയുണ്ടായിരുന്നു. അതില്‍ എട്ടുമക്കളും. അഞ്ചന്‍ദാസിന് സമ്പാദ്യങ്ങളൊന്നുമില്ലെന്നും ജോലിക്ക് പോകാറില്ലായിരുന്നെന്നും പൊലീസ് പറഞ്ഞു.

 

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version