//
9 മിനിറ്റ് വായിച്ചു

മഹാരാഷ്ട്രയിൽ 10 മന്ത്രിമാര്‍ക്കും 20ലധികം എം.എൽ.എമാര്‍ക്കും കോവിഡ്

മഹാരാഷ്ട്രയിൽ 10 മന്ത്രിമാര്‍ക്കും 20 ലധികം എം.എൽ.എമാര്‍ക്കും കോവിഡ് -19 സ്ഥിരീകരിച്ചതായി ഉപമുഖ്യമന്ത്രി അജിത് പവാർ ശനിയാഴ്ച അറിയിച്ചു. തനിക്ക് കൊവിഡ് പോസിറ്റീവ് ആണെന്നും ചികിത്സയിലാണെന്നും വനിതാ ശിശുക്ഷേമ മന്ത്രി യശോമതി താക്കൂർ പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് ഈ വാർത്ത പുറത്തുവന്നത്. താനുമായി സമ്പര്‍ക്കത്തിലുള്ളവര്‍ കോവിഡ് പരിശോധന നടത്തണമെന്നും കേസുകള്‍ വര്‍ധിച്ച സാഹചര്യത്തില്‍ ആളുകള്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്നും യശോമതി താക്കൂര്‍ ട്വിറ്ററിലൂടെ ആവശ്യപ്പെട്ടിരുന്നു. കോവിഡ് കേസുകള്‍ ഇനിയും വര്‍ധിക്കുകയാണെങ്കില്‍ സംസ്ഥാനത്ത് കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തേണ്ടി വരുമെന്ന് അജിത് പവാര്‍ പറഞ്ഞു. ”ഞങ്ങൾ അടുത്തിടെ നിയമസഭാ സമ്മേളനം വെട്ടിക്കുറച്ചു. ഇതുവരെ 10 മന്ത്രിമാര്‍ക്കും 20 എം.എല്‍.എമാര്‍ക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.പുതുവത്സരാഘോഷങ്ങളുടെയും ജന്മദിനങ്ങളുടെയും മറ്റ് അവസരങ്ങളുടെയും ഭാഗമാകാൻ എല്ലാവരും ആഗ്രഹിക്കുന്നു.ഒമിക്രോണ്‍ വകഭേദം അതിവേഗം പടര്‍ന്നുകൊണ്ടിരിക്കുന്നതിനാല്‍ എല്ലാവരും ജാഗ്രത പാലിക്കണം” പവാറിനെ ഉദ്ധരിച്ച് പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു. സംസ്ഥാന ആരോഗ്യ വകുപ്പിന്‍റെ കണക്കുകൾ പ്രകാരം, മഹാരാഷ്ട്രയിൽ 8,067 പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കഴിഞ്ഞ ദിവസത്തെക്കാൾ 50 ശതമാനം കൂടുതലാണിത്. വെള്ളിയാഴ്ച എട്ട് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. മുംബൈയിൽ മാത്രം 5,631 കോവിഡ് കേസുകളാണ് സ്ഥിരീകരിച്ചത്. പൂനെയിൽ, 412 കേസുകൾ റിപ്പോര്‍ട്ട് ചെയ്തതിന് ശേഷം വെള്ളിയാഴ്ച കോവിഡ് പോസ്റ്റിവിറ്റി നിരക്ക് 5.9 ശതമാനത്തിലെത്തി.

add

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version