5 മിനിറ്റ് വായിച്ചു

സ്വകാര്യ ബസുകളിലെ കോംപ്ലിമെന്ററി പാസ് സെപ്തംബര്‍ 30 വരെ നീട്ടി

കണ്ണൂര്‍: സ്വകാര്യ ബസ് ജീവനക്കാര്‍ക്കും ഉടമകള്‍ക്കും ഉള്‍പ്പെടെ വിതരണം ചെയ്ത കോംപ്ലിമെന്ററി പാസിന്റെ കാലാവധി സെപ്തംബര്‍ 30 വരെ നീട്ടിയതായി ജില്ലാ ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ രാജ്കുമാര്‍ കരുവാരത്ത് അറിയിച്ചു.
2023-24 വര്‍ഷത്തേക്കുള്ള പാസിന്റെ അപേക്ഷയും രണ്ട് ഫോട്ടോയും സെപ്തംബര്‍ ഒന്ന് മുതല്‍ അതത് അസോസിയേഷന്‍ ഓഫീസില്‍ എത്തിക്കണം. ഉടമകളോ തൊഴിലാളികളോ അല്ലാത്തവരായി മാറിയവരുടെ പാസുകള്‍ അതത് സംഘടനാ ഓഫീസുകളില്‍ എത്തിച്ചതിന് ശേഷം കോ-ഓര്‍ഡിനേഷന്‍ ഓഫീസിലും എത്തിക്കണം. കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി യോഗത്തില്‍ ജനറല്‍ കണ്‍വീനര്‍ രാജ്കുമാര്‍ കരുവാരത്ത് അധ്യക്ഷനായി. കണ്‍വീനര്‍മാരായ കെ ഗംഗാധരന്‍, കെ വിജയന്‍, പി.കെ പവിത്രന്‍, എം.കെ രഞ്ജിത്ത്, ടി.എം സുധാകരന്‍, പി.വി പത്മനാഭന്‍ സംസാരിച്ചു.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!