//
5 മിനിറ്റ് വായിച്ചു

നടൻ ശ്രീനിവാസന്റെ ആരോഗ്യ നിലയിൽ പുരോഗതി ;വെന്റിലേറ്ററിൽ നിന്ന് മാറ്റി

ബൈപ്പാസ് ശസ്ത്രക്രിയയെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന നടൻ ശ്രീനിവാസന്റെ ആരോഗ്യ നില മെച്ചപ്പെട്ടു.വെന്റിലേറ്റർ സംവിധാനം മാറ്റിയാണ് ഇപ്പോൾ തീവ്രപരിചരണ വിഭാഗത്തിലുള്ളതെന്ന് അദ്ദേഹവുമായി അടുത്ത വൃത്തങ്ങൾ അറിയിച്ചു.കഴിഞ്ഞ 30ന് പതിവു പരിശോധനയ്ക്കായി ആശുപത്രിയിൽ എത്തിയപ്പോൾ ഹൃദയധമനികളിൽ തടസം ശ്രദ്ധയിൽ പെട്ടതോടെയാണ് ചികിത്സയ്ക്കു നിർദേശമുണ്ടായത്. ആൻജിയോ പ്ലാസ്റ്റി ചെയ്യുന്നതിനു താൽപര്യക്കുറവ് അറിയിച്ചതിനെ തുടർന്നായിരുന്നു 31ന് ബൈപ്പാസ് ശസ്ത്രക്രിയയ്ക്കു വിധേയനാക്കിയതെന്ന് ഇവർ പറയുന്നു.തുടർന്നു വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചെങ്കിലും നില മെച്ചപ്പെട്ടിട്ടുണ്ട്. മരുന്നുകളോടു പ്രതികരിക്കുന്നതിനാൽ ശ്രീനിവാസന്റെ ആരോഗ്യത്തിൽ ആശങ്കപ്പെടാനില്ലെന്നാണ് ആശുപത്രി അധികൃതർ അറിയിച്ചിരിക്കുന്നത്. ഇന്നലെ ശ്രീനിവാസന്റെ 66ാം ജൻമദിനമായിരുന്നു.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!