///
4 മിനിറ്റ് വായിച്ചു

ലോകത്തിലെ ഏറ്റവും സുരക്ഷിത രാജ്യങ്ങളുടെ പട്ടികയിൽ ഒന്നാം സ്ഥാനത്ത് ഖത്തർ

ലോകത്തിലെ ഏറ്റവും സുരക്ഷിത രാജ്യങ്ങളുടെ പട്ടികയിൽ ഒന്നാം സ്ഥാനത്ത് ഖത്തർ. ഇത് അഞ്ചാം തവണയാണ് ഖത്തർ ഈ സ്ഥാനത്ത് എത്തുന്നത്. 2019 മുതൽ പട്ടികയിൽ ഒന്നാം സ്ഥാനം നിലനിർത്തുകയാണ്. ഈ വർഷത്തെ നുംബിയോ ക്രൈം സൂചികയിലാണ് ഖത്തർ വീണ്ടും ഒന്നാമതെത്തിയത്.

14.8 ആണ് കുറ്റകൃത്യ നിരക്ക് കുറഞ്ഞ രാജ്യങ്ങളുടെ സൂചികയിൽ ഖത്തർ നേടിയ പോയിന്റ്. കഴിഞ്ഞ വർഷം 13.8 ആയിരുന്നു. സേഫ്റ്റി സൂചികയിൽ 85.2 ആണ് സ്‌കോർ. ഏറ്റവും ഉയർന്ന സേഫ്റ്റി നടപടികൾ ആണ് ഖത്തർ നടപ്പാക്കുന്നത്. നഗര വിഭാഗത്തിൽ ലോകത്തിലെ ഏറ്റവും സുരക്ഷിത നഗരങ്ങളിൽ രണ്ടാം സ്ഥാനത്ത് തലസ്ഥാനനഗരമായ ദോഹയാണ്. ഒന്നാം സ്ഥാനത്ത് അബുദാബിയും. ക്രൈം സൂചികയിൽ 14.5, സേഫ്റ്റി സൂചികയിൽ 85.5 എന്നിങ്ങനെയാണ് ദോഹയുടെ സ്‌കോർ.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version