/
3 മിനിറ്റ് വായിച്ചു

പാഴ് വസ്തുക്കളിൽ നിന്നും വർണപ്പൂക്കളം

കണ്ണൂർ | സോഡ കുപ്പിയുടെ അടപ്പ്, പഴയ തുണി, ലോട്ടറി ടിക്കറ്റ്, കക്കത്തോട് എന്നിവ കൊണ്ടൊരു പൂക്കളം. ഹരിത കേരളം മിഷൻ, ശുചിത്വ മിഷൻ, ക്ലീൻ കേരള കമ്പനി എന്നിവയുടെ അഭിമുഖ്യത്തിലാണ് പാഴ് വസ്തുകൾ കൊണ്ട് പൂക്കളം ഒരുക്കിയത്. ജില്ലാ ആസൂത്രണ സമിതി ഹാളിൽ സംഘടിപ്പിച്ച ഓണാഘോഷ പരിപാടിയിലാണ് വ്യത്യസ്ത പൂക്കളം ഒരുക്കിയത്.

ഉപയോഗശൂന്യമായ നോട്ടീസ്, മാല, വളകൾ, കക്കത്തോട്, അലങ്കാര വസ്തുകൾ, പേപ്പർ പാക്കിങ് വസ്തുക്കൾ എന്നിവയല്ലാം ചേർത്ത് ഉണ്ടാക്കിയ പൂക്കളം കാണാൻ നിരവധി ആളുകൾ എത്തി. ശുചിത്വ മിഷൻ യങ് പ്രൊഫഷണലുകളായ വി പി ദുപന വരദ, എൻ പി അശ്വതി എന്നിവരാണ് പൂക്കളം ഒരുക്കിയത്.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version