/
10 മിനിറ്റ് വായിച്ചു

എടക്കാട് പബ്ലിക്ക് ലൈബ്രറിക്ക് ഇന്ത്യൻ ലൈബ്രറി കോൺഗ്രസ് ലാപ്ടോപ്പ്

ഇന്ത്യൻ ലൈബ്രറി കോൺഗ്രസിന്റെ ഭാഗമായി സംഘടിപ്പിച്ച പുസ്തകോൽസവത്തിൽ പുസ്തകങ്ങൾ വാങ്ങിയ ലൈബ്രറികളിൽ നിന്നും നറുകെടുപ്പിലൂടെ എടക്കാട് പബ്ലിക്ക് ലൈബ്രറിക്ക് ലാപ്ടോപ്പ് ലഭിച്ചു. 2023 ജനുവരി 1 മുതൽ 3 വരെ കണ്ണൂരിലാണ് പ്രഥമ ഇന്ത്യൻ ലൈബ്രറി കോൺഗ്രസ് നടന്നത്. ഇന്ത്യയുടെ പല ഭാഗത്തു നിന്നും ഗ്രന്ഥശാല പ്രവർത്തകരുൾപ്പെടെ അക്കാഡമിക്ക് രംഗത്തുള്ള നിരവധിപേർ ഇന്ത്യൻ ലൈബ്രറി കോൺഗ്രസിൽ പങ്കാളികളായിരുന്നു. ലൈബ്രറി കോൺഗ്രസിന്റെ ഭാഗമായിട്ടാണ് ഒരാഴ്ച നീണ്ട പുസ്തകോത്സവം സംഘടിപ്പിച്ചത്. പുസ്തകോത്സവത്തിൽ നിശ്ചിത തുകയിൽ കൂടുതൽ പുസ്തകം വാങ്ങിയവരിൽ നിന്നും നറുക്കെടുപ്പിലൂടെയാണ് സമ്മാനം നൽകിയത്. പബ്ലിക്ക് ലൈബ്രറിയുടെ ഡിജിറ്റലൈസേഷൻ പ്രവർത്തനങ്ങൾക്ക് ലൈബ്രറി കോൺഗ്രസിന്റെ സമ്മാനം സഹായമാകുമെന്ന് ചടങ്ങിനെത്തിയ ലൈബ്രറി ഭാരവാഹികൾ പറയുകയുണ്ടായി.

കണ്ണൂർ ജില്ലാ ലൈബ്രറി ഹാളിൽ വെച്ച് നടന്ന പരിപാടിയിൽ ഡോ. വി ശിവദാസൻ എംപി എടക്കാട് പബ്ലിക് ലൈബ്രറിയുടെ പ്രസിഡന്റ് എം കെ അബൂബക്കറിന് ലാപ്ടോപ്പ് കൈമാറി. സാങ്കേതികവിദ്യയുടെ ദ്രുതഗതിയിലുള്ള പുരോഗതിക്കൊപ്പം, സമഗ്രമായ സേവനങ്ങൾ ജനങ്ങൾക്ക് നൽകുന്നതിന് ഡിജിറ്റൽ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്താൻ ഗ്രന്ഥശാലകൾക്ക് കഴിയണമെന്ന് ഡോ.വി. ശിവദാസൻ പറഞ്ഞു.
പിഎംഎസ്ഡി കൺവീനർ ടി കെ ഗോവിന്ദൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. കണ്ണൂർ സർവകലാശാല ലൈബ്രറി & ഇൻഫർമേഷൻ സയൻസ് ഡിപ്പാർട്മെന്റ് ഹെഡ് ഡോ.അബ്ദുൽ മജീദ് കെ സി , ബിനോയ് മാത്യു, എം കെ രമേഷ് കുമാർ എന്നിവർ പരിപാടിയിൽ സംബന്ധിച്ചു. ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി പി കെ വിജയൻ സ്വാഗതം ആശംസിച്ചു. ലൈബ്രറി കൗൺസിൽ കണ്ണൂർ ജില്ലാ വൈസ് പ്രസിഡന്റ് വി കെ പ്രകാശിനി നന്ദി രേഖപ്പെടുത്തി.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version