//
12 മിനിറ്റ് വായിച്ചു

കരൾവീക്ക രോഗികൾ വർധിക്കുന്നതായി ഇന്ത്യൻ സൊസൈറ്റി ഓഫ് ഗ്യാസ്ട്രോ എൻട്രോളജി 

കണ്ണൂർ   പയ്യാമ്പലം ബീച്ചിൽ ബോധവല്ക്കരണ  നടത്തം സംഘടിപ്പിച്ച് ഇന്ത്യൻ സൊസൈറ്റി ഓഫ് ഗ്യാസ്ട്രോ എൻട്രോളജി കേരള ഘടകം .

മുൻകാലങ്ങളെ അപേക്ഷിച്ച് സമൂഹത്തിൽ കരൾരോഗങ്ങൾ ഏറെ വർധിച്ചു വരികയാണെന്ന് ഇന്ത്യൻ സൊസൈറ്റി ഓഫ് ഗ്യാസ്ട്രോ എൻട്രോളജി കേരള ഘടകം .കരൾവീക്കം അഥവാ സിറോസിസ്, കരളിലെ അർബുദം എന്നിവയാണ് കരൾ രോഗങ്ങളിൽ പ്രധാനം. മദ്യപാനമാണ് കരൾവീക്കത്തിന് പ്രധാനമായ കാരണമായി നിൽക്കെ തന്നെ സാധാരണക്കാരിൽ വർധിച്ചു വരുന്ന ഫാറ്റിലിവർ’ വലിയ പ്രതിസന്ധി ഉണ്ടാക്കിയിട്ടുണ്ടെന്നും സൊസൈറ്റി വിലയിരുത്തി.

പല രോഗികൾക്കും ഫാറ്റിലിവർ കരൾവീക്കത്തിനും കരളിലെ കാൻസറിനും കാരണമായിത്തീരുന്നു. പുറമെ ഫാറ്റിലിവർ രോഗികളിൽ അസാമാന്യമായ പ്രമേഹം , അമിത രക്തസമ്മർദ്ദം , അമിതവണ്ണം തുടങ്ങിയ പ്രശ്നങ്ങളും ഉണ്ടാക്കുന്നുണ്ട്. ഏകദേശം അൻപത് ശതമാനം പേർക്കും അമിതമായ ഫാറ്റിലിവർ കാണുന്നുണ്ടെന്നാ
ണ് കണക്കാക്കുന്നത്. ഇത് ഭാവിയിൽ സമൂഹത്തിൽ സങ്കീർണമായ വിവിധ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമായി മാറാമെന്നും സൊസൈറ്റി കേരള ഘടകം വിലയിരുത്തി.

ഫാറ്റിലിവർ എന്ന അപകടകരമായ അവസ്ഥയെക്കുറിച്ച് സമൂഹം ജാഗ്രത പാലിക്കേണ്ടത് ആവശ്യമായി വന്നിരിക്കുകയാണ്. താരതമ്യേന ലക്ഷണമൊന്നും കാണിക്കാത്ത ഫാറ്റിലിവർ, നമ്മളിൽ ആർക്കു വേണമെങ്കിലും വരാമെന്ന അവബോധം ജനങ്ങളിൽ സൃഷ്ടിക്കുന്നതിനു വേണ്ടിയാണ്  കണ്ണൂർ പയ്യമ്പലം ബീച്ചിൽ ഐ എസ് ജി കേരള ഘടകത്തിന്റെ നേതൃത്വത്തിൽ ബീച്ച് നടത്തം സംഘടിപ്പിച്ചതെന്ന് പ്രസിഡന്റ് ഡോ.റോയി.ജെ.മുക്കട, സെക്രട്ടറി ഡോ. എം.രമേഷ് , ഓർഗനൈസിംഗ് സെക്രട്ടറി ഡോ. കെ.ജി. സാബു, കോ- ഓർഗനൈസിംഗ് സെക്രട്ടറി ഡോ. പി.ജാവേദ് എന്നിവർ അറിയിച്ചു.

 

ഇതോടൊപ്പം ഇന്ത്യൻ സൊസൈറ്റി ഓഫ് ഗാസ്ട്രോ എൻട്രോളജി കേരള ചാപ്റ്റർ സംഘടിപ്പിക്കുന്ന -ISGKCON – മിഡ് ടേം കോൺഫറൻസും പ്രീ കോൺഫറൻസ് വർക്കു ഷോപ്പും 6, 7ന് കണ്ണരിൽ നടന്നു. കണ്ണൂർ ആസ്റ്റർ മിംസ്, കൃഷ്ണ ബീച്ച് റിസോർട്ട് എന്നിവിടങ്ങളിലായി നടന്ന ദ്വിദിന കോൺഫറൻസിൽ സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നും മറ്റും നൂറുകണക്കിന് ഡോക്ടർമാർ പങ്കെടുത്തു.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!