/
6 മിനിറ്റ് വായിച്ചു

എഞ്ചിനിൽ നിന്ന് തീപ്പൊരി; ഡൽഹിയിൽ ഇൻഡി​ഗോ വിമാനം തിരിച്ചിറക്കി

എഞ്ചിനിൽ നിന്ന് തീപ്പൊരി വന്നതിനെ തുടർന്ന് ബാം​ഗളൂരുവിലേക്ക് പോകാനിരുന്ന ഇൻഡി​ഗോ വിമാനം ഡൽഹിയിൽ തിരിച്ചിറക്കി. ഇൻഡിഗോ 6E-2131 എന്ന വിമാനമാണ് തിരിച്ചിറക്കിയത്.

യാത്രക്കാരെല്ലാം സുരക്ഷിതരാണെന്ന് ഡൽഹി പൊലീസ് അറിയിച്ചു. 184 പേരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. രാത്രി 9.45 ഓടെയാണ് സംഭവം. അപകടം നടന്നയുടനെ യാത്രക്കാരെ പുറത്തിറക്കിയിരുന്നില്ല. പിന്നീട് രാത്രി 11 മണിക്ക് ശേഷം യാത്രക്കാരെ പുറത്തിറക്കി മറ്റൊരു വിമാനത്തിൽ അയക്കുകയായിരുന്നു.

‘വിമാനം അഞ്ചോ ഏഴോ സെക്കൻഡിനുള്ളിൽ പറന്നുയരും.പെട്ടെന്ന് ചിറകുകളിൽ നിന്ന് വൻ തീപ്പൊരികൾ വരുന്നത് ഞാൻ കണ്ടു. അത് വലിയ തീയായി മാറി. ഉടൻ തന്നെ വിമാനം നിർത്തി. എഞ്ചിന് തകരാർ ഉണ്ടെന്ന് പൈലറ്റ് ഞങ്ങളെ അറിയിച്ചു,’

സംഭവത്തിന്റെ വീഡിയോ പങ്കുവെച്ചുകൊണ്ട് ഒരു യാത്രക്കാരൻ പറഞ്ഞു. എന്നാൽ വിമാനം പറന്നുയരുമ്പോൾ ഉണ്ടായ സാങ്കേതിക പ്രശ്നം മാത്രമാണ് ഉണ്ടായതെന്നും യാത്രക്കാരെല്ലാം സുരക്ഷിതരാണെന്നും ഇൻഡി​ഗോ അധികൃതർ പറഞ്ഞു.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version