മൊത്തവ്യാപാരവിലയെ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പ നിരക്ക് കുറഞ്ഞു. കഴിഞ്ഞ നവംബറില്‍ 14.2 ആയിരുന്ന പണപ്പെരുപ്പത്തിന്റെ നിരക്കാണ് ഡിസംബര്‍ മാസമായപ്പോള്‍ 13.56 ശതമാനത്തിലേക്ക് താഴ്ന്നത്. നേരിയ കുറവ് രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും തുടര്‍ച്ചയായി ഇത് ഒന്‍പതാം മാസമാണ് പണപ്പെരുപ്പ നിരക്ക് രണ്ടക്കമാകുന്നത്. 2020 ഡിസംബറില്‍ 1.9 ശതമാനമായിരുന്നു പണപ്പെരുപ്പത്തിന്റെ നിരക്ക്. അടിസ്ഥാന ലോഹങ്ങള്‍, മിനറല്‍ ഓയില്‍, ക്രൂഡ് പെട്രോളിയം, പ്രകൃതിവാതകം, ഭക്ഷ്യവസ്തുക്കള്‍, രാസവസ്തുക്കള്‍, തുണി, പേപ്പര്‍, പേപ്പര്‍ ഉല്‍പ്പന്നങ്ങള്‍ എന്നിവയുടെ വില ഉയര്‍ന്നതാണ് 2021ല്‍ പണപ്പെരുപ്പം ഈ വിധത്തില്‍ വര്‍ധിക്കാനുള്ള പ്രധാന കാരണമായി വിലയിരുത്തപ്പെടുന്നത്. മൊത്തവ്യാപാര വില അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം പണനയരൂപീകരണത്തിലെ പ്രധാന പരിഗണനയല്ലെങ്കിലും ബജറ്റുമായി ബന്ധപ്പെട്ട് വസ്തുക്കളുടേയും സേവനങ്ങളുടേയും വില നിശ്ചയിക്കുന്ന ഘട്ടത്തില്‍ സര്‍ക്കാരിന് ഇത് കണക്കിലെടുക്കേണ്ടതായി വരും.