/
8 മിനിറ്റ് വായിച്ചു

ഇരിട്ടിയിൽ മോട്ടോർ വാഹന വകുപ്പിന്റെ മിന്നൽ പരിശോധന;1 മണിക്കൂറിനിടെ കുടുങ്ങിയത് 45 വാഹനങ്ങൾ

ഇരിട്ടി: മോട്ടോര്‍ വാഹനവകുപ്പിന്റെ ഓപറേഷന്‍ ഫോക്കസ് എന്ന പേരില്‍ ഇരിട്ടിയില്‍ മിന്നല്‍ പരിശോധന നടത്തി.രാത്രികാലങ്ങളിലുള്ള വാഹനപരിശോധനയുടെ ഭാഗമായാണ് പരിശോധന നടത്തിയത്.ഒരു മണിക്കൂറിനകം നിയമം ലംഘിച്ച 45 വാഹനങ്ങള്‍ക്കെതിരെ നടപടിയെടുത്തു.ഇരിട്ടി ടൗണ്‍, ജബ്ബാര്‍കടവ്, കീഴൂര്‍ എന്നിവിടങ്ങളില്‍ നടത്തിയ വാഹനപരിശോധനയില്‍ നിയമംലംഘിച്ച വാഹന ഡ്രൈവര്‍മാര്‍ക്കെതിരെ പിഴഈടാക്കിയത്. പെര്‍മിറ്റില്ലാതെയും ഇന്‍ഷുറന്‍സ് ഇല്ലാതെയും ലൈസന്‍സില്ലാതെയും, അമിത പ്രകാശം പരത്തി എതിര്‍ദിശയില്‍ നിന്നും വരുന്ന വാഹന ഡ്രൈവര്‍മാര്‍ക്ക് പ്രയാസം തീര്‍ക്കുന്നത് ഉള്‍പ്പെടെയുള്ള നിയമലംഘനങ്ങള്‍ക്കാണ് പിഴയീടാക്കിയത്.രാത്രികാലങ്ങളില്‍ പൊതുനിരത്തില്‍ അപകടം ഇല്ലാതിരിക്കാനുള്ള നടപടികള്‍ സ്വീകരിക്കുന്നതിന് ഭാഗമായാണ് ഓപറേഷന്‍ ഫോക്കസ് എന്ന പേരില്‍ മോട്ടോര്‍ വാഹനവകുപ്പ് വാഹന പരിശോധന നടത്തുന്നത്. ഇരിട്ടി ജോയിന്‍റ് ആര്‍.ടി.ഒ എ.സി. ഷീബയുടെ നിര്‍ദേശപ്രകാരം എം. വി.ഐ വൈകുണ്ഠന്‍ മേല്‍നോട്ടത്തില്‍ അസി.മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഡി.കെ. ഷീജി, വി.ആര്‍. ഷനല്‍കുമാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് വാഹന പരിശോധന നടത്തിയത്. വരുംദിവസങ്ങളിലും രാത്രി കാലങ്ങളില്‍ ഇരിട്ടി താലൂക്ക് പരിധിയിലെ വിവിധ സ്ഥലങ്ങളില്‍ പരിശോധന നടത്താനാണ് ഉദ്യോഗസ്ഥരുടെ തീരുമാനം.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version