///
8 മിനിറ്റ് വായിച്ചു

ഇൻസ്റ്റ​ഗ്രാം സൗജന്യ സേവനം നിർത്തുന്നു

ഫോട്ടോ ഷെയറിം​ഗ് ആപ്ലിക്കേഷൻ മാത്രമായിരുന്ന ഇൻസ്റ്റ​ഗ്രാമിന് ഇന്ത്യയിൽ കൂടുതൽ പ്രചാരം ലഭിക്കുന്നത് ടിക്ക് ടോക്കിന് പൂട്ട് വീണതോടെയാണ്. ടിക്ക് ടോക്ക് ഇല്ലാതായതോടെ ഇൻസ്റ്റ​ഗ്രാം റീൽസിലേക്ക് ലോകം ഒഴുകിയെത്തി.ബ്രാൻഡ് പ്രമോഷൻ, വാർത്തകൾ, ഇൻഫ്ളുവൻസേഴ്സ്, വിഡിയോകൾ റിവ്യൂ തുടങ്ങി ഒരുവിധപ്പെട്ട വിഷയങ്ങളെല്ലാം റീൽസിലൂടെ ജനങ്ങൾ കണ്ട് തുടങ്ങി. ഇനി ഇത്തരത്തിലുള്ള എല്ലാ വിഡയോയും എല്ലാവർക്കും കാണാൻ സാധിക്കില്ലെന്നാണ് പുറത്ത് വരുന്ന വിവരം.ചില എക്സ്ക്ലൂസിവ് കണ്ടെന്റുകൾ, വിഡിയോകൾ, സ്റ്റോറികൾ എന്നിവ സബ്സ്ക്രിപ്ഷനെടുത്ത ഉപഭോക്താക്കൾക്ക് മാത്രമേ കാണാൻ സാധിക്കുകയുള്ളു.പണം നൽകി സ്വന്തമാക്കുന്ന ഈ സബ്സ്ക്രിപ്ഷൻ ചില ഉപഭോക്താക്കൾക്ക് പരീക്ഷണാടിസ്ഥാനത്തിൽ ലഭിച്ച് കഴിഞ്ഞുവെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ട്.പണം നൽകി സബ്സ്ക്രിപ്ഷൻ വാങ്ങുന്ന ഉപഭോക്താക്കളുടെ പ്രൊഫൈലിൽ പർപ്പിൾ ബാഡ്ജ് കാണപ്പെടും. പല നിരക്കുകളിലാണ് സബ്സ്ക്രിപ്ഷൻ. 85 രൂപ, 440 രൂപ, 890 രൂപ എന്നിങ്ങനെയാകും സബ്സ്ക്രിപ്ഷന്റെ നിരക്ക്.സബ്സ്ക്രിപ്ഷൻ ഫീച്ചർ നിലവിൽ വരുന്നതോടെ കണ്ടന്റ് ക്രിയേറ്റേഴ്സിന് പണം സമ്പാദിക്കാൻ കൂടതൽ എളുപ്പമാകുമെന്നാണ് ഇൻസ്റ്റ​ഗ്രാം അധികൃതർ പറയുന്നത്. ക്രിയേറ്റേഴ്സും, ഇൻഫ്ളുവന്ഡസേഴ്സും പോസ്റ്റ് ചെയ്യുന്ന വിഡിയോ, സ്റ്റോറികൾ, ലൈവ് എന്നിവയ്ക്ക് പ്രത്യേകം പണം ലഭിക്കും.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version