ബി.ഇ.എം.പി ഹാർട്ട് ബീറ്റ്സ് പൂർവ വിദ്യാർഥി കൂട്ടായ്മ 81-88 ബാച്ച് അംഗങ്ങൾക്ക് ഇൻഷ്വറൻസ് പരിരക്ഷ ഏർപ്പെടുത്തി. യുനൈറ്റഡ് ഇന്ത്യ ഇൻഷ്വറൻസ് കമ്പനിയുമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കിയത്.
തലശ്ശേരി ലയൻസ് ക്ലബ് ഹാളിൽ സംഘടിപ്പിച്ച ചടങ്ങിൽ തലശ്ശേരി ഡെപ്യൂട്ടി തഹസിൽദാർ പ്രശാന്ത്കുമാർ കൂട്ടായമയുടെ ജോ സെക്രട്ടറി അജയന് ഇൻഷ്വറൻസ് പോളിസി കൈമാറി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്‍റ് ഗിരീഷ് കുമാർ അധ്യക്ഷത വഹിച്ചു. സെക്രട്ടറി അബ്‌ദുൽ റസാഖ് സ്വാഗതം പറഞ്ഞു. വൈസ് പ്രസിഡന്‍റ് മുനീസ് അറയിലകത്ത്, നൗഫൽ കൊറോത്ത്, ഗ്രൂപ്പ് അംഗം ടി.ടി. ഷമീർ, വി.കെ. ഫിറോസ് എന്നിവർ സംസാരിച്ചു. കൂട്ടായ്മയുടെ പ്രസിഡന്‍റ്
സലീം പാലിക്കണ്ടി, ഭാരവാഹികളായ ഹസീബ് ടോക്കിക്കോ, സി.സി.ഒ. അലി , ഷാജഹാൻ, സി. സുനിൽ കുമാർ, പ്രസീൽ കുമാർ, ശ്രിപാൽ, സിദ്ദീഖ് ചെറുവക്കര, ഹാരിസ് പറക്കാട്ട്, നൗഷാദ് ബംഗ്ല, മൊയ്തു, ബൈജു തുടങ്ങിയവർ നേതൃത്വം നൽകി.