//
4 മിനിറ്റ് വായിച്ചു

രാജ്യാന്തര അത്‌ലറ്റ് പി.യു. ചിത്ര വിവാഹിതയായി; വരൻ നെന്മാറ സ്വദേശി ഷൈജു

രാജ്യാന്തര മലയാളി അത്‌ലറ്റ് പിയു ചിത്ര വിവാഹിതയായി. പൊലീസ് ഉദ്യോഗസ്ഥനായ നെന്മാറ സ്വദേശി ഷൈജുവാണ് വരന്‍.

ഇന്ത്യന്‍ റെയില്‍വേയില്‍ സീനിയര്‍ ക്ലാര്‍ക്കാണ് ചിത്ര. മൈലംപുളളി ഗാലക്‌സി ഇവന്റ് കോംപ്ലക്‌സില്‍വെച്ച് ലളിതമായ ചടങ്ങുകളോടെയായിരുന്നു വിവാഹം.

പാലക്കീഴ് ഉണ്ണികൃഷ്ണന്‍ വസന്തകുമാരി ദമ്പതികളുടെ മകളാണ് ചിത്ര. ഷൈജു നെന്മാറ അന്താഴി വീട്ടില്‍ രാമകൃഷ്ണന്റെയും പരേതയായ കമലത്തിന്റെയും മകനാണ്.

ബെംഗലൂരുവിലെ അത്‌ലറ്റിക്ക് ക്യാമ്പിലെ പരിശീലനത്തിനിടെ കഴിഞ്ഞ സെപ്തംബറിലായിരുന്നു വിവാഹനിശ്ചയം.

ബെംഗലൂരുവില്‍ ഏഷ്യന്‍ ഗെയിംസിന് വേണ്ടിയുളള പരിശീലനത്തിലാണ് ചിത്രയിപ്പോള്‍.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version