പി.ടി. ഉഷ ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന്റെ ആദ്യ വനിത പ്രസിഡന്റാവും. അധ്യക്ഷ സ്ഥാനത്തേയ്ക്കുള്ള തിരഞ്ഞെടുപ്പില്‍ ഉഷക്ക് എതിരില്ല. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന ദിവസം വരെ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത് പി.ടി. ഉഷ മാത്രമായിരുന്നു. ഡിസംബര്‍ 10 ന് ഔദ്യോഗികമായി പ്രഖ്യാപിക്കും.
നിലവില്‍ രാജ്യസഭാംഗമാണ് പി.ടി. ഉഷ. ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന് പ്രസിഡന്റ് സ്ഥാനത്തേക്ക് അത്ലറ്റുകളുടെയും നാഷണല്‍ ഫെഡറേഷനുകളുടെയും പിന്തുണയോടെയാണ് മത്സരമെന്ന് പി.ടി. ഉഷ പറഞ്ഞു.