///
4 മിനിറ്റ് വായിച്ചു

ഐപിഎൽ: ഇന്ന് ലക്നൗ സൂപ്പർ ജയൻ്റ്സ് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെ നേരിടും

ഐപിഎലിൽ ഇന്ന് ലക്നൗ സൂപ്പർ ജയൻ്റ്സ് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെ നേരിടും. ലക്നൗവിൻ്റെ ഹോം ഗ്രൗണ്ടായ ഏകദിന  ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് മത്സരം. പഞ്ചാബ് കിംഗ്സിനെതിരെ മികച്ച ജയം നേടിയാണ് ലക്നൗ എത്തുന്നത്. ബാംഗ്ലൂർ ആവട്ടെ കഴിഞ്ഞ കളി കൊൽക്കത്തയോട് പരാജയപ്പെട്ടു. 10 പോയിൻ്റുള്ള ലക്നൗ പോയിൻ്റ് പട്ടികയിൽ രണ്ടാമതും 8 പോയിൻ്റുള്ള ആർസിബി ആറാമതുമാണ്. ഇരു ടീമുകളും എട്ട് മത്സരം വീതം കളിച്ചു. ഇരു ടീമുകളും തമ്മിൽ ഏറ്റുമുട്ടിയ ആദ്യ പാദ മത്സരത്തിൽ, അവസാന പന്തിൽ ലക്നൗ ഒരു വിക്കറ്റിനു വിജയിച്ചിരുന്നു.കഴിഞ്ഞ കളിയിൽ ഐപിഎൽ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച രണ്ടാമത്തെ സ്കോർ പടുത്തുയർത്തിയ ലക്നൗ തികഞ്ഞ ആത്‌മവിശ്വാസത്തിലാണ്.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version