കേരളത്തിലെ ടൂറിസം ഭൂപടത്തിൽ മുൻനിരയിലെത്താൻ ഇരിക്കൂർ ഒരുങ്ങുന്നു.ഇതിന്റെ ഭാഗമായി ഒരു വർഷം നീണ്ടു നിൽക്കുന്ന വൈവിധ്യമാർന്ന പരിപാടികൾ ആവിഷ്കരിച്ചിട്ടുണ്ടെന്ന് ഭാരവാഹികൾ പത്ര സമ്മേളനത്തിൽ അറിയിച്ചു.
ഒക്ടോബർ ആദ്യ വാരം ഇരിക്കൂറിന്റെ ടൂറിസം, വികസനം ലക്ഷ്യമാക്കി സംഘടിപ്പിക്കുന്ന ഇൻവെസ്റ്റേഴ്സ് മിറ്റോടെ പരിപാടികൾക്ക് തുടക്കമാകും. പൈതൽ മലയിലാണ് നിക്ഷേപക മീറ്റ് നടക്കുക. വിദേശത്ത് നിന്ന് ഉൾപ്പെടെ നൂറോളം നിക്ഷേപകർ ഇൻ വെസ്റ്റേഴ്സ്സ് മീറ്റിൽ പങ്കെടുക്കും.
കേന്ദ്ര , സംസ്ഥാന മന്ത്രിമാരും വ്യവസായ സംഘടനകളുടെ പ്രതിനിധികളും, വ്യവസായ പ്രമുഖരും, ചടങ്ങിൽ സംബന്ധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി അഡ്വ.സജീവ് ജോസഫ് എം.എൽ.എ അറിയിച്ചു. ഖത്തർ , യു.എ.ഇ, സിംഗപ്പൂർ, മലേഷ്യ, ടാൻസാനിയ എന്നി രാജ്യങ്ങളിൽ നിന്നുളള നിക്ഷേപകർ പങ്കെടുക്കുമെന്ന് അറിയിച്ചിട്ടുണ്ട്. ചടങ്ങിൽ നിക്ഷേപക താല്പര്യം സമ്മത പ്രതങ്ങൾ ഒപ്പു വെക്കും.
ഇതിനു മുന്നോടിയായി തദ്ദേശീയ തലത്തിൽ അവബോധം സൃഷ്ടിക്കു ന്നതിന് ടൂറിസം ക്ലസ്റ്റർ യോഗങ്ങൾ സംഘടിപ്പിക്കും. വിവിധ പഞ്ചായ ത്തുകളുടെയും, മുനിസിപ്പാലിറ്റിയുടെയും സഹകരണത്തോടെയാണ് ക്ലസ്റ്റർ യോഗങ്ങൾ നടക്കുക.കാഞ്ഞിരക്കൊല്ലി, പൈതൽ മല, പാലക്കയംതട്ട്, കാപ്പിമല, എന്നീ കേന്ദ്രങ്ങളിൽ ആദ്യഘട്ട ക്ലസ്റ്റർ യോഗങ്ങൾ നടക്കും.
രണ്ടാം ഘട്ടത്തിൽ മറ്റിടങ്ങളിലും ക്ലസ്റ്റർ മീറ്റിങ്ങുകൾ നടക്കും.ജനപ്രതിനിധികളും ടൂറിസവുമായി ബന്ധപ്പെടാൻ ആഗ്രഹിക്കുന്നവരെയുമാണ് ക്ലസ്റ്റർ മീറ്റിങ്ങുകളിൽ പ്രതീക്ഷി ക്കുന്നത്. ഡിസംബറിൽ നടക്കുന്ന ഇന്റർനാഷണൽ ടൂറിസം മീറ്റിനു മുന്നോ ടിയായാണ് ഈ യോഗങ്ങൾ നടക്കുക.തദ്ദേശ സ്ഥാപനങ്ങളുടെ അകമഴിഞ്ഞ പിന്തുണ ഉദ്യമങ്ങൾക്കു് ലഭിക്കുന്നുണ്ട്.
കാർഷിക മേഖലയിൽ നിലനിൽക്കുന്ന പ്രതിസന്ധി കണക്കിലെടുത്ത് കർ ഷകർക്ക് ബദൽ വരുമാന മാർഗ്ഗമായി ടൂറിസം മേഖലയെ ഉപയോഗ പ്പെടുത്തുക എന്ന ലക്ഷ്യം കൂടി ടൂറിസം മീറ്റുകൾക്കുണ്ട്. പ്രാദേശിക കർഷകർക്ക് ടൂറിസം രംഗത്തുള്ള സാധ്യതകളും യോഗങ്ങളിൽ വിശദീകരിക്കും.
ഒക്ടോബർ അവസാന വാരം ഇരിക്കൂറിൽ ആൾ കേരള ടൂറിസം ഫോട്ടോഗ്രാഫി മത്സരം സംഘടിപ്പിക്കുന്നുണ്ട്. ഡിസംബറിലാണ് രാജ്യ ശ്രദ്ധ തന്നെ നേടാൻ സഹായിക്കുന്ന വിധത്തിൽ ഇരിക്കുറിൽ ഇന്റർനാഷണൽ മൗണ്ടെയ്ൻ ഫെസ്റ്റ് സംഘടിപ്പിക്കുന്നത്.
ആധുനിക രീതിയിൽ സജ്ജീകരിക്കുന്ന പ്രത്യേക പ്രദർശന നഗരിയിൽ ഡിസംബർ ആദ്യവാരം മുതൽ ഒരു മാസത്തോളമാണ് മൗണ്ടെയ്ൻ ഫെസ്റ്റ് എന്ന പേരിൽ മെഗാ ഇവന്റ് നട ക്കുക. ലോകത്തിന്റെ തന്നെ ശ്രദ്ധ ആകർഷിക്കുന്ന തരത്തിൽ വൈവിധ്യമാർന്ന പരിപാടികൾ ഇവന്റിലുണ്ടാകും. ഇതിനായുളള പ്രവർത്തനങ്ങൾ സജീവമായി നടക്കുകയാണ്. കേന്ദ്ര – സംസ്ഥാന മന്ത്രിമാരും വ്യവസായ – കാർഷിക – ടൂറിസം മേഖലകളിലെ അറിയപ്പെടുന്ന വ്യക്തിത്വങ്ങളും, പ്രമുഖ കമ്പനികളുടെ പ്രതിനിധികളും, ഉൾപ്പെടെയുള്ളവർ ചടങ്ങിൽ സംബന്ധിക്കും.
ഇവന്റിനോട് അനുബന്ധിച്ച് നടക്കുന്ന അന്തരാഷ്ട്ര ടൂറിസം കാർഷിക എക്സ്പോയിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് 250 ഓളം സ്റ്റാളു കൾ ഉണ്ടാകും. എല്ലാ വർഷവും തുടർച്ചയായി നടത്തുന്ന വിധത്തിലാണ് പരിപാടികൾ ആവിഷ്കരിച്ചിട്ടുള്ളത്.
ഉത്തര മലബാറിലെ തന്നെ ടൂറിസം ഹബ്ബായി ഇരിക്കൂറിനെ മാറ്റു ക യാണ് ലക്ഷ്യം. ലോകത്തിനു മുന്നിൽ ഇരിക്കൂറിന്റെ അനന്ത പരിചയപ്പെടുത്താനും കൂടുതൽ നിക്ഷേപകരെയും, സഞ്ചാരികളെയും, ടൂർ ഓപ്പറേറ്റർമാരെയും ഇവിടേക്ക് എത്തിക്കാനുമാണ് ഇവന്റുകളിലൂടെ ലക്ഷ്യ മിടുന്നത്. ഇതിനു മുന്നോടിയായി മികച്ച ടൂറിസം പാശ്ചാത്തല സൗകര്യങ്ങൾ സംസ്ഥാന സർക്കാരിന്റെ കൂടി സഹായത്തോടെ ഒരുക്കും. തീർത്തും പാരിസ്ഥി തിക സൗഹാർദ്ദ പരമായ കാഴ്ച്ചപ്പാടാകും ഉണ്ടാവുക. വികസന പരിപാടികളിൽ
ഇരിക്കൂർ ടൂറിസം സൊസൈറ്റിയും, തദ്ദേശ സ്ഥാപനങ്ങൾ, വിവിധ ട്രേഡ് അസോസിയേഷനുകൾ, രാജ്യത്തെ മുൻനിര കമ്പനികൾ, കമ്മ്യൂണിക്കേഷൻ കമ്പനികൾ ഉൾപ്പടെയുള്ള സ്ഥാപനങ്ങളുമായി യോജിച്ചാണ് അന്തരാഷ്ട്ര ഇവന്റുകൾ അണിയിച്ചൊരുക്കു ന്നത്. കേന്ദ്ര സംസ്ഥാന സർക്കാറുകളുടെ പിന്തുണയും അന്താരഷ്ട്ര ഇവന്റുകൾക്ക് ഉറപ്പു വരുത്തും.
വാർത്ത സമ്മേളനത്തിൽ അഡ്വക്കറ്റ്: സജീവ് ജോസഫ് എം.എൽ.എ പി.ടി മാത്യു, ടി.എൻ.എ ഖാദർ എന്നിവർ സംബന്ധിച്ചു.