/
5 മിനിറ്റ് വായിച്ചു

ഇരിട്ടി കിളിയന്തറയിൽ വാഹനാപകടം; ഒരാൾ മരിച്ചു; മൂന്നുപേർക്ക് പരിക്ക്

ഇരിട്ടി: കിളിയന്തറയിൽ കാർ നിയന്ത്രണം വിട്ട് സോളാർ ലൈറ്റിന്റെ തൂണിലിടിച്ച് മറിഞ്ഞ് പേരട്ട സ്വദേശി മരിച്ചു. കല്ലൻതോട് നാഷണൽ ക്രഷർ ടിപ്പർ ഡ്രൈവർ പള്ളിപ്പിരിയാടൻ പ്രമോദ് (54 ) ആണ് മരിച്ചത്. കാറിൽ ഒപ്പമുണ്ടായിരുന്ന ശ്യംജിത്ത് (40) , ജയരാജൻ (45), മെൽവിൻ (35) എന്നിവരെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ചൊവ്വാഴ്ച രാത്രി 11 മണിയോടെ ഇരിട്ടി – കൂട്ടുപുഴ റോഡിൽ കിളിയന്തറ സ്‌കൂളിന് സമീപമായിരുന്നു അപകടം. ഇരിട്ടി ഭാഗത്തുനിന്നും കൂട്ടുപുഴയിലേക്കു പോവുകയായിരുന്ന കാർ സോളാർ ലൈറ്റിന്റെ തൂണിൽ ഇടിച്ച് മറിയുകയായിരുന്നു.

പേരട്ട കല്ലൻതോടിലെ പരേതനായ ശങ്കരൻ നായരുടെയും പാലയാടൻ കല്ല്യാണിയുടെയും മകനാണ്. ഭാര്യ: ബിന്ദു. മക്കൾ: സ്നേഹ (അദ്ധ്യാപിക , കീഴൂർ വി യു പി സ്‌കൂൾ ), സഞ്ജു (ഐ ടി ഐ വിദ്യാർത്ഥി). മരുമകൻ: വിനയരാജ് (മാനേജർ , ടാറ്റ പ്രൈവറ്റ് ലിമിറ്റഡ് , കണ്ണൂർ). സഹോദരങ്ങൾ: പ്രശാന്ത് ( കണ്ടക്ടർ ), പ്രഭാവതി (എടക്കാനം)

 

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version