9 മിനിറ്റ് വായിച്ചു

പരാതികൾ പരിഹരിക്കാൻ സർക്കാർ തലത്തിൽ സംവിധാനം; ഐടി ചട്ടം ഭേ​ദ​ഗതി ചെയ്ത് കേന്ദ്രം

രാജ്യത്തെ ഐടി ചട്ടം ഭേദ​ഗതി ചെയ്ത് കേന്ദ്ര സർക്കാർ.സാമൂഹിക മാധ്യമങ്ങളുമായി ബന്ധപ്പെട്ട പരാതികൾ പരിഹരിക്കാൻ ഇനി സർക്കാർ തലത്തിൽ പ്രത്യേക സമിതിയുണ്ടായിരിക്കും. സമിതി മൂന്ന് മാസത്തിനകം നിലവിൽ വരും. ഫേസ്ബുക്ക്, ട്വിറ്റർ, ഇൻസ്റ്റാ​ഗ്രാം, യൂട്യൂബ് തുടങ്ങിയ കമ്പനികൾക്ക് നിയമങ്ങൾ പൂർണമായും ബാധകമായിരിക്കും.

കമ്പനികളുടെ നടപടികളിൽ തൃപ്തരല്ലെങ്കിൽ സമിതിയെ സമീപിക്കാമെന്നും കേന്ദ്ര സർക്കാർ അറിയിച്ചു. ഭേദഗതി ചെയ്ത ഐടി ചട്ടങ്ങൾ കേന്ദ്ര ഇലക്ട്രോണിക്‌സ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി മന്ത്രാലയം പുറത്തുവിട്ടു. രണ്ട് സ്വതന്ത്ര അംഗങ്ങളും സമിതിയിലുണ്ടായിരിക്കും. വിദഗ്ധരുടെ സേവനവും സമിതിക്ക് തേടാം. ചെയർപേഴ്സൺ അടക്കം മൂന്ന് സ്ഥിരാം​ഗങ്ങൾ സമിതിയിലുണ്ടായിരിക്കുക.

സർക്കാർ സമിതിക്ക് പുറമെ കമ്പനികളും ഉപയോ​ക്താക്കളുടെ പരാതി പരിഹരിക്കാനായി സ്വന്തം നിലയിൽ സംവിധാനം രൂപീകരിക്കണം. കമ്പനി നടപടികളിൽ തൃപ്തരല്ലെങ്കിൽ പരാതിക്കാരന് സർക്കാർ രൂപീകരിക്കുന്ന സമിതിയിൽ അപ്പീൽ നൽകാം. പരാതിയിൽ 30 ദിവസത്തിനുള്ളിൽ തീരുമാനമുണ്ടാകുമെന്നും സർക്കാർ വൃത്തങ്ങൾ അറിയിച്ചു.

പരാതി പരിഹാര സമിതി രൂപീകരിക്കാനുള്ള നീക്കത്തിനെതിരെ നേരത്തെ സാമൂഹിക മാധ്യമങ്ങൾ രം​ഗത്തു വന്നിരുന്നു. സ്വതന്ത്ര പ്രവർത്തനത്തെയും ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തെയും ബാധിക്കുന്നതാണ് നടപടിയെന്നായിരുന്നു കമ്പനികളുടെ വാദം. എന്നാൽ ഉപയോഗ്താക്കളുടെ സുരക്ഷ കണക്കിലെടുത്താണ് പരാതി പരിഹാര സമിതകള്‍ കൊണ്ടു വരുന്നതെന്നാണ് സർക്കാർ വാദം.


ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version