/
18 മിനിറ്റ് വായിച്ചു

കണ്ണൂർ ആകാശം തൊട്ടിട്ട് മൂന്നാണ്ട്

കണ്ണൂർ വിമാനത്താവളം പ്രവർത്തനം തുടങ്ങി മൂന്നു വർഷം പിന്നിടുമ്പോൾ വിമാനത്താവള നഗരമെന്ന നിലയിൽ മട്ടന്നൂരിന്റെ മുഖം മാറുന്നു.മൂന്നു വർഷത്തിനിടയിൽ ഒട്ടേറെ ഹോട്ടലുകളും വൻകിട വ്യാപാരസ്ഥാപനങ്ങളും ഉയർന്നു.വിമാനത്താവളം തുറന്നോടെ നഗരത്തിലെത്തുന്ന യാത്രക്കാരുടെയും വാഹനങ്ങളുടെയും എണ്ണത്തിൽ വലിയ വർധനയാണ് ഉണ്ടായത്.റോഡ് ,വാഹനപാർക്കിങ് സൗകര്യങ്ങൾ ഇതനുസരിച്ചു മെച്ചപ്പെട്ടിട്ടില്ലെങ്കിലും പ്രമുഖ ബ്രാൻഡുകളടക്കംഒട്ടേറെ വ്യാപാരസ്ഥാപനങ്ങൾ മട്ടന്നൂരിൽ പ്രവർത്തനം തുടങ്ങിയിട്ടുണ്ട് .നഗരസഭയുടേത് ഉൾപ്പെടെ നിരവധി വ്യാപാര സമുച്ചയങ്ങളും ഉയർന്നു. മട്ടന്നൂരിൽ താമസ സൗകര്യങ്ങളുടെ അപര്യാപ്തത വിമാന തവള ഉദ്‌ഘാടനത്തിന് മുൻപുതന്നെ ചൂണ്ടിക്കാട്ടിയിരുന്നു.ഇതിന് പൂർണപരിഹാരമായിട്ടില്ലെങ്കിലും ഒട്ടേറെ ഹോട്ടലുകൾ അടുത്ത കാലത്ത് മട്ടന്നൂരിൽ തുറന്നിട്ടുണ്ട് .ഗ്രാമപ്രദേശമായ വെള്ളിയാംപറമ്പിൽ രണ്ടുവർഷമായി പ്രവർത്തിക്കുന്നതാണ് ഗ്രീൻ പ്ലാനറ്റ് റിസോർട്ട് ,തലശ്ശേരി റോഡിലെ നെല്ലൂന്നിയിൽ ഫോർച്യൂൺ അവന്യു, മട്ടന്നൂരിലെ ലാ സെറീൻ,തുടങ്ങിയവ അടുത്തകാലത്തു തുടങ്ങിയ ഹോട്ടലുകളാണ് .കോവിഡ്പ്രതിസന്ധിയാണ് കൂടുതൽ സംരംഭങ്ങൾ വരുന്നതിന് തടസ്സമായത് .എം എ യൂസഫലി ഉൾപ്പെടെ പ്രമുഖർ വിമാനത്താവളത്തിന് സമീപത്തായി ഹോട്ടൽ സംരംഭങ്ങൾ തുടങ്ങുന്നുണ്ട് .വിമാനത്താവള കവാടത്തിനടുത്തു തന്നെയാണ് ലുലു ഗ്രൂപ്പിന്റെ ഹോട്ടൽ വരുന്നത് .ഇതിന്റെ പ്രാഥമിക നടപടികൾ തുടങ്ങി.

വിമാനത്താവളത്തിന് മൂന്നുവയസ് തികയുമ്പോഴും വിമാനത്താവളത്തിലേക്കുള്ള നിർദിഷ്ട വിശാല പാതകളുടെ സ്ഥാനം കടലാസ്സിൽ തന്നെ .കോവിഡ് മഹാമാരി വിമാനത്താവള റോഡ് വികസനത്തിന്റെ വേഗം കുറച്ചുവെന്നാണ് അധികൃതരുടെ വിശദീകരണം .പ്രഖ്യാപിക്കപ്പെട്ട ആറ് റോഡുകളിൽ ചൊറുക്കള-നണിച്ചേരിക്കടവ്-മയ്യിൽ -കൊളോളം -മട്ടന്നൂർ റോഡിൻറെ സ്ഥലമെടുപ്പിന്റെ നടപടികൾ മാത്രമാണ് തുടങ്ങിയത്.വിമാനത്താവളത്തിൽ ഈയിടെ ആരംഭിച്ച കാർഗോ സർവീസ് മെച്ചപ്പെട്ടതാണെങ്കിലും ഇറക്കുമതി ഇല്ലാത്തത് പ്രതിസന്ധിയുണ്ടാക്കുന്നതായി കിയാൽ ചീഫ് ഓപ്പറേറ്റീവ് ഓഫീസർ എം സുഭാഷ് മുരിക്കഞ്ചേരി പറഞ്ഞു .യാത്രാവിമാനങ്ങളിലാണ് ചരക്കുനീക്കം നടത്തുന്നതെങ്കിലും കാർഗോ ഫ്ലൈറ്റ് പ്രോഗ്രാം നടത്താൻ നിലവിൽ തടസങ്ങളൊന്നുമില്ല.

കോവിഡ് ലോക്ക്ഡൗണിന് ശേഷം എയർ ബബിൾ ക്രമീകരണ പ്രകാരമാണ് അന്താരാഷ്ട്ര സർവീസുകൾ നടത്തുന്നത് .ഇതുവരെ 27.37 ലക്ഷം യാത്രക്കാർ കണ്ണൂർ വിമാനത്താവളം വഴി യാത്ര ചെയ്തുകഴിഞ്ഞു .വിദേശരാജ്യങ്ങളുടെ വിമാനകമ്പനികൾ കണ്ണൂരിൽ അനുമതി നൽകണമെന്ന് ആവശ്യപ്പെട്ട് കിയാലും സംസ്ഥാന സർക്കാരും കേന്ദ്ര സർക്കാരിനും വ്യോമയാന വകുപ്പിനും നിരവധിതവണ അപേക്ഷ നൽകിയിരുന്നു. എന്നാൽ ഇതിന് അനുകൂലമായ തീരുമാനം എടുക്കാതെ തീർത്തും തെറ്റായ വാദങ്ങൾ ഉന്നയിച്ച് അനുമതി നിഷേധിക്കുന്ന പ്രവണതയാണ് കേന്ദ്രം സ്വീകരിച്ചത്.എന്നാൽ ഇത് കണ്ണൂർ വിമാനത്താവളത്തെ അപേക്ഷിച്ചു കനത്ത തിരിച്ചടിയാണ് .പ്രവർത്തനം തുടങ്ങി ആദ്യ 10 മാസത്തിനുള്ളിൽ തന്നെ 10 ലക്ഷം യാത്രക്കാർ എന്ന നേട്ടം കണ്ണൂർ വിമാനത്താവളം കൈവരിച്ചു .കൂടുതൽ വിമാന സർവീസുകൾ തുടങ്ങുന്നതിന് കിയാൽ ശ്രമം തുടങ്ങി .

 

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version