//
4 മിനിറ്റ് വായിച്ചു

ജമ്മുകശ്മീരില്‍ രണ്ട് ജവാന്മാര്‍ക്ക് വീരമൃത്യു

ജമ്മുകശ്മീരിലെ ഷോപ്പിയാനില്‍ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് ജവാന്മാര്‍ക്ക് വീരമൃത്യു. ഏറ്റുമുട്ടലില്‍ ഒരു ഭീകരനെ സുരക്ഷാ സേന വധിച്ചു.ജമ്മു കശ്മീരില്‍ ഷോപിയാനിലെ സൈനാപോര മേഖലയിലാണ് മണിക്കൂറുകളായി ഏറ്റുമുട്ടല്‍ നടക്കുന്നത്.സൈനാപോരയിലെ ചെര്‍മര്‍ഗില്‍ പൊലീസും സേനയും സംയുക്തമായി ഭീകരര്‍ക്കായി പുലര്‍ച്ചെ തന്നെ തെരച്ചില്‍ ആരംഭിച്ചിരുന്നു.ഭീകരര്‍ ഒളിച്ചിരിക്കുന്ന പ്രദേശത്തേക്ക് സുരക്ഷാ സേന കടക്കുന്നതിനിടെയാണ് ഏറ്റുമുട്ടലാരംഭിച്ചത്. ഭീകരര്‍ സൈന്യത്തിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. നിലവില്‍ ഏറ്റുമുട്ടല്‍ തുടരുകയാണെന്ന് കശ്മീര്‍ സോണ്‍ പൊലീസ് ട്വീറ്റ് ചെയ്തു.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!