കണ്ണൂർ ജെ.സി.ഐ കാനന്നൂർ 2023 വർഷത്തെ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹരണം കണ്ണൂർ മലബാർ റെസിഡൻസിയിൽ നടന്നു. മുഖ്യാഥിതി സിറ്റി പൊലീസ് കമീഷണർ അജിത് കുമാർ സ്ഥാനാരോഹണ ചടങ്ങ് ഉദ്ഘാടനം നിർവഹിച്ചു. പുതിയ പ്രസിഡന്‍റായി സംഗീത് ശിവൻ, സെക്രട്ടറിയായി അദ്വൈത് വിനോദ്, ട്രഷററായി എൻ.കെ. ഷിബിൻ എന്നിവരാണ് സ്ഥാനമേറ്റത്. പ്രമോദ് മുഖ്യ പ്രഭാഷണം നടത്തി. സോൺ പ്രസിഡന്‍റ് നിജിൽ നാരായണൻ, സോൺ വൈസ് പ്രസിഡന്‍റ് ജെസിൽ ജയൻ എന്നിവർ പങ്കെടുത്തു.
ജെ.സി.ഐ കാനന്നൂർ പുതിയതായി നടത്താൻ ഉദ്ദേശിക്കുന്ന പദ്ധതികളുടെ പ്രഖ്യാപനവും ചടങ്ങിൽ നടന്നു. വീട്ടിലേക്കൊരു മരം പുതിയ പദ്ധതിക്ക് തുടക്കം കുറിച്ചു. പരിപാടിയിൽ കണ്ണൂർ, കാസർകോട്, തൃശൂർ ഏരിയകളിലെ ജെ.സി.ഐയുടെ മുഖ്യാതിഥികളും കുടുംബാംഗങ്ങളും സുഹൃത്തുക്കളും സന്നിഹിതരായി.