/
10 മിനിറ്റ് വായിച്ചു

ജിമ്മി ജോർജ് പുരസ്കാരം പ്രണോയിക്ക്​

കേരളത്തിലെ മികച്ച കായിക താരത്തിനുള്ള മുപ്പത്തി നാലാമത് ജിമ്മി ജോർജ്ജ് ഫൗണ്ടേഷൻ അവാർഡിന് അർജുന അവാർഡ് ജേതാവ് കൂടിയായ അന്താരാഷ്ട്ര ബാഡ്​മിന്‍റൺ താരം എച്ച്​.എസ്. പ്രണോയ് അർഹനായി. ഒരു ലക്ഷം രൂപയും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം. ജോസ് ജോർജ് ചെയർമാനും , അഞ്ജു ബോബി ജോർജ്, റോബർട്ട് ബോബി ജോർജ്, സെബാസ്റ്റ്യൻ ജോർജ്, ടി.ദേവപ്രസാദ് എന്നിവർ അംഗങ്ങളുമായുള്ള കമ്മിറ്റി ആണ് ജേതാവിനെ തെരഞ്ഞെടുത്തത് .

ഇന്ത്യയുടെ വോളിബോൾ ഇതിഹാസം ജിമ്മി ജോർജിന്‍റെ സ്മരണയ്ക്കായി 1989ലാണ് ഫൗണ്ടേഷൻ അവാർഡ് ഏർപ്പെടുത്തിയത്. 2022 ൽ ഇന്ത്യയെ ചരിത്രത്തിൽ ആദ്യമായി തോമസ് കപ്പ് ജേതാക്കൾ ആക്കുന്നതിൽ നിർണായക പങ്കു വഹിച്ച പ്രണോയ് ലോക ടൂർസ് ഫൈനൽ റാങ്കിങ്ങിൽ ഈ വർഷം ഒന്നാം സ്ഥാനത്ത് എത്തുകയുണ്ടായി. 2016 ൽ സ്വിസ് ഓപ്പണും , 2017 ൽ യു .എസ് ഓപ്പണും കരസ്ഥമാക്കിയ പ്രണോയ് 2018 ലെ കോമൺവെൽത്ത് ഗെയിംസിൽ ടീം ഇനത്തിൽ സ്വർണമെഡലും, ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ സിംഗിൾസിൽ വെങ്കല മെഡലും കരസ്ഥമാക്കി. 2018ലെ ജക്കാർത്ത ഏഷ്യൻ ഗെയിംസിൽ പങ്കെടുത്തു ബാഡ്മിന്‍റൺ ലോക റാങ്കിങ്ങിൽ ആദ്യത്തെ പത്തിൽ സ്ഥാനം നേടിയത് പ്രണോയിയുടെ ശ്രദ്ധേയമായ നേട്ടം ആയിരുന്നു . ഈ വർഷം രാജ്യം അർജുന അവാർഡ് നൽകി ആദരിച്ചു .
പി. സുനിൽ കുമാറിന്‍റെയും , ഹസീനയുടെയും മകനായ പ്രണോയ് തിരുവനന്തപുരം സ്വദേശിയാണ് . ഒ.എൻ.ജി.സിയിൽ ഉദ്യോഗസ്ഥനാണ്​. ണ്ഡ്​മിന്‍റൺ കോർട്ടിൽ തന്‍റെ പങ്കാളി ആയിരുന്ന ശ്വേതയാണ് ഭാര്യ .
നവംബർ 30 ന് ജിമ്മി ജോർജ് വിടവാങ്ങിയിട്ടു 35 വർഷം തികഞ്ഞു. ഡിസംബർ 24 നു പേരാവൂർ മാരത്തോണിന്‍റെ ഭാഗമായി ജിമ്മി ജോർജ് സ്റ്റേഡിയത്തിൽ നടക്കുന്ന ചടങ്ങിൽ അവാർഡ് സമ്മാനിക്കുമെന്ന്​ ജിമ്മി ജോർജ് ഫൗണ്ടേഷൻ മാനേജിങ് ട്രസ്റ്റി സെബാസ്റ്റ്യൻ ജോർജ് അറിയിച്ചു.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!