കണ്ണൂര്‍ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍, ദേശീയ നഗര ഉപജീവന മിഷനുമായും കുടുംബശ്രീയുമായും യോജിച്ചുകൊണ്ട് നടത്തുന്ന
‘ജോബ് എക്സ്പോ – 2023’
– ജില്ലാതല മെഗാതൊഴില്‍മേള 2023 ഫെബ്രുവരി 11 ശനിയാഴ്ച പള്ളിക്കുന്ന് ശ്രീപുരം ഇംഗ്ലീഷ് മീഡിയം സ്കൂളില്‍ വെച്ച് നടക്കും.
18 വയസ്സ് കഴിഞ്ഞ കണ്ണൂര്‍ ജില്ലയിലെ ഏതൊരാള്‍ക്കും തൊഴില്‍ മേളയില്‍ പങ്കെടുക്കാവുന്നതാണ്.
100 ലധികം കമ്പനികളില്‍ നിന്ന് ആയിരത്തിലധികം ഒഴിവുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ജില്ലയിലെ തൊഴിലില്ലാത്ത നിരവധി പേര്‍ക്ക് ഈ സുവര്‍ണ്ണാവസരം പ്രയോജനപ്പെടുത്താവുന്നതാണ്. പൂര്‍ണ്ണമായും സൗജന്യമായി രജിസ്റ്റര്‍ ചെയ്യാവുന്ന തൊഴില്‍മേളയില്‍ വിദേശത്തും കണ്ണൂര്‍ ജില്ലക്കകത്തും പുറത്തുമായും നിരവധി തൊഴിലവസരങ്ങളുണ്ട്. ഫെബ്രുവരി 11 ശനിയാഴ്ച രാവിലെ 9 മണി മുതല്‍ സ്പോട്ട് രജിസ്ട്രേഷന്‍ ആരംഭിക്കുകയും 10.30 ന് അവസാനിക്കുകയും ചെയ്യും. ഓരോ വ്യക്തിക്കും അവര്‍ക്ക് അനുയോജ്യമായ മൂന്ന് കമ്പനികളില്‍ അഭിമുഖത്തിന് പങ്കെടുക്കാവുന്നതാണ്. ഉദ്യോഗാര്‍ത്ഥികള്‍ മൂന്ന് വീതം ബയോഡാറ്റയും സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പും കൊണ്ടുവരേണ്ടതായിട്ടുണ്ട്.
ബാങ്കിംഗ്, ഏവിയേഷന്‍, അക്കൗണ്ടിംഗ്, ടൂറിസം, ഹെല്‍ത്ത്, IT, എഞ്ചിനീയറിംഗ്, ഹോസ്പിറ്റാലിറ്റി, എയര്‍പോര്‍ട്ട് എന്നിങ്ങനെ നിരവധി മേഖലകളില്‍ തൊഴിലവസരങ്ങള്‍ ഉണ്ട്.
ചടങ്ങില്‍ കണ്ണൂര്‍ കോര്‍പ്പറേഷന്‍ ദേശീയ നഗര ഉപജീവന മിഷന്‍റെ നേതൃത്വത്തില്‍ നടന്ന സൗജന്യ അക്കൗണ്ടിംഗ് കോഴ്സിന്‍റെ സര്‍ട്ടിഫിക്കറ്റ് വിതരണം, ജോലി ലഭിച്ചവര്‍ക്കുള്ള ഓഫര്‍ ലെറ്റര്‍ വിതരണം എന്നിവയും നടക്കും.രാവിലെ 10 മണിക്ക് നടക്കുന്ന ചടങ്ങിൽ കണ്ണൂര്‍ കോര്‍പ്പറേഷന്‍ ഡെപ്യൂട്ടി മേയര്‍ കെ ഷബീന ടീച്ചറുടെ അധ്യക്ഷതയില്‍ മേയര്‍ അഡ്വ.ടി.ഒ മോഹനന്‍ ‘ജോബ് എക്സ്പോ -23’ ഉദ്ഘാടനം ചെയ്യും.തൊഴില്‍മേള കോര്‍പ്പറേഷന്‍ പരിധിയില്‍ മാത്രമല്ല ജില്ലയിലെ മുഴുവന്‍ അഭ്യസ്തവിദ്യരായ ആളുകള്‍ക്കും പ്രയോജനപ്രദമാകും എന്നും
കണ്ണൂര്‍ കോര്‍പ്പറേഷന്‍ നടപ്പിലാക്കുന്ന പല പദ്ധതികളും പരിപാടികളും കോര്‍പ്പറേഷനില്‍ മാത്രം ഒതുങ്ങാതെ ജില്ലയിലെ മുഴുവന്‍ ആളുകള്‍ക്കും ഗുണകരമാകുന്ന രീതിയില്‍ ആസൂത്രണം ചെയ്ത് നടപ്പിലാക്കുന്നതിനാണ് ശ്രമിക്കുന്നത് എന്ന് മേയര്‍ പറഞ്ഞു.