//
10 മിനിറ്റ് വായിച്ചു

പാര്‍ലമെന്റ് അംഗവും മാധ്യമപ്രവര്‍ത്തകനുമായ ജോണ്‍ ബ്രിട്ടാസ് എം പിക്ക് ഡോക്ടറേറ്റ്

രാജ്യസഭാ എംപിയും മാധ്യമപ്രവര്‍ത്തകനുമായ ജോണ്‍ ബ്രിട്ടാസിന് ഡോക്ടറേറ്റ്. ദില്ലി ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാല (ജെഎന്‍യു)യാണ് ഇന്ത്യന്‍ അച്ചടി മാധ്യമ രംഗത്തെ ആഗോളീകരണ സ്വാധീനം’ എന്ന വിഷയത്തില്‍ ജോണ്‍ ബ്രിട്ടാസിന് ഡോക്ടറേറ്റ് നല്‍കിയത്. ജെഎന്‍യുവില്‍ സെന്റര്‍ ഫോര്‍ പൊളിറ്റിക്കല്‍ സയന്‍സില്‍ മുന്‍പ് എംഫില്‍ ഗവേഷണ വിദ്യാര്‍ത്ഥി ആയിരുന്നു ജോണ്‍ ബ്രിട്ടാസ്. അന്ന് ഗവേഷണം പൂര്‍ത്തിയാക്കിയിരുന്നുവെങ്കിലും ഗൈഡിന്റെ നിര്യാണം ഉള്‍പ്പെടെയുള്ള കാരണങ്ങളാല്‍ പ്രബന്ധം സമര്‍പ്പിക്കാന്‍ കഴിഞ്ഞിരുന്നില്ല. രാജ്യസഭാംഗമായി ദില്ലിയില്‍ തിരിച്ചെത്തിയ ശേഷമാണ് പ്രബന്ധം പൂര്‍ത്തിയാക്കി സമര്‍പ്പിച്ചത്. ഇന്നാണ് ജോണ്‍ബ്രിട്ടാസ് എംപിക്ക് ഡോക്ടറേറ്റ് നല്‍കിക്കൊണ്ടുള്ള ജെഎന്‍യുവിന്റെ വിജ്ഞാപനം പുറത്ത് വന്നത്. ഡോക്ടര്‍ കിരണ്‍ സക്‌സേന, ഡോക്ടര്‍ വി ബിജുകുമാര്‍ എന്നിവരുടെ കീഴിലായിരുന്നു ഗവേഷണം.തൊണ്ണൂറുകളിലാരംഭിച്ച ആഗോളവത്കരണം ഇന്ത്യന്‍ അച്ചടി മാധ്യങ്ങളുടെ സ്വഭാവത്തില്‍ വരുത്തിയ മാറ്റത്തിന്റെ സ്വാധീന ഫലങ്ങളെ കുറിച്ചുള്ളതാണ് ഗവേഷണം. കണ്ണൂര്‍ സ്വദേശിയായ ജോണ്‍ ബ്രിട്ടാസ് തളിപ്പറമ്പ് സര്‍ സയ്യിദ് കോളേജില്‍ നിന്ന് പ്രീഡിഗ്രിയും പയ്യന്നൂര്‍ കോളേജില്‍ നിന്നും പൊളിറ്റിക്കല്‍ സയന്‍സില്‍ ബിരുദവും തൃശ്ശര്‍ കേരളവര്‍മ്മ കോളേജില്‍ നിന്നും ഒന്നാം റാങ്കോടെ ബിരുദാനന്തര ബിരുദവും നേടി. ദേശീയ രാഷ്ട്രീയ ഗതിവിഗതികളിലെ സുപ്രധാനമായ പ്രശ്നങ്ങളെക്കുറിച്ച് “ഇന്ദ്രപ്രസ്ഥം ഡയറി” എന്നപേരിൽ ലേഖന പരമ്പരകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇന്ത്യൻ പ്രധാനമന്ത്രിയുടെ മാധ്യമ സംഘത്തിൽ അംഗമായിക്കൊണ്ട് അമേരിക്ക, റഷ്യ തുടങ്ങി നിരവധി രാജ്യങ്ങൾ സന്ദർശിച്ചിട്ടുണ്ട്.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version