മുതിർന്ന മാധ്യമപ്രവർത്തകൻ ആർ ഗോപികൃഷ്ണൻ (65) അന്തരിച്ചു. അസുഖ ബാധിതനായി ചികിത്സയിലായിരുന്നു. മെട്രോ വാർത്ത ചീഫ് എഡിറ്ററായിരിക്കെയാണ് അന്ത്യം. മൃതദേഹം കാരിത്താസ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.സംസ്കാരം പിന്നീട്.
ദീപിക, മംഗളം, കേരള കൗമുദി എന്നീ മാധ്യമസ്ഥാപനങ്ങളിൽ ദീർഘകാലം പ്രവർത്തിച്ചിരുന്നു. കേരള കൗമുദി എന്നിവിടങ്ങളിൽ ന്യൂസ് എഡിറ്ററും കേരളകൗമുദിയിൽ ഡെപ്യൂട്ടി എഡിറ്ററുമായിരുന്നു. എൽടിടിഇ നേതാവ് വേലുപ്പിള്ള പ്രഭാകരനുമായി അഭിമുഖം നടത്തിയ ആദ്യ മലയാള പത്രപ്രവർത്തകനാണ് ആർ ഗോപികൃഷ്ണൻ. അതിന്റെ ഭാഗമായി കെ സി സെബാസ്റ്റ്യൻ സ്മാരക അവാർഡ് ഉൾപ്പെടെ ഒട്ടേറെ പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.