കണ്ണൂർ: പത്ര പ്രവർത്തക പെൻഷൻ തുക കാലോചിതമായി വർദ്ധിപ്പിക്കണമെന്ന് കണ്ണൂർ പ്രസ് ക്ലബ്ബിൽ ചേർന്ന പത്ര പ്രവർത്തക യൂണിയൻ ജില്ലാ ജനറൽബോഡിയോഗം ആവശ്യപ്പെട്ടു. കരാർ ജീവനക്കാരെയും വീഡിയോ എഡിറ്റർമാരെയും പെൻഷൻ പദ്ധതിയിൽ ഉൾപ്പെടുത്താനുള്ള നടപടികൾ വേഗത്തിലാക്കണമെന്നും യോഗം ആവശ്യപ്പെട്ടു
യോഗം സംസ്ഥാന കമ്മിറ്റിയംഗം പ്രശാന്ത് പുത്തലത്ത് ഉദ്ഘാടനം ചെയ്തു. പ്രസ്ക്ലബ് പ്രസിഡന്റ് സിജി ഉലഹന്നാൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.വിജേഷ് റിപ്പോർട്ടും ട്രഷറർ കബീർ കണ്ണാടിപ്പറമ്പ് കണക്കും അവതരിപ്പിച്ചു. ജോയന്റ് സെക്രട്ടറി എം.സന്തോഷ് അനുശോചനപ്രമേയവും എക്സിക്യുട്ടീവ് കമ്മിറ്റിയംഗം പി.കെ. ഗണേഷ് മോഹൻ പ്രമേയവും അവതരിപ്പിച്ചു. സംസ്ഥാന കമ്മിറ്റിയംഗങ്ങളായ കെ ശശി, കെ.പി. ജൂലി , പ്രസ്ക്ലബ് വൈസ് പ്രസിഡന്റ് സബിന പത്മൻ, സി. സുനിൽകുമാർ, ജി. ശ്രീകാന്ത്, കെ.ജയൻ, ടി.ബിജുരാകേഷ്, പി.എം. ദേവരാജൻ, ഒ.സി. മോഹൻരാജ്, ബഷീർ കൊടിയത്തൂർ, വി.വി. ദിവാകരൻ, പി.സജിത്കുമാർ, ഷിജിത്ത് കാട്ടൂർ, കെ.സുജിത്ത്, കെ.കെ.സുബൈർ, വി രഞ്ജിത്കുമാർ എന്നിവർ പ്രസംഗിച്ചു.