/
9 മിനിറ്റ് വായിച്ചു

ആഹ്ലാദം കുറയില്ല , കേമമാകും ഓണം ; സപ്ലൈകോ ഷോപ്പുകളിൽ അവശ്യസാധനം ഉറപ്പുവരുത്തും

തിരുവനന്തപുരം
സപ്ലൈകോ ഷോപ്പുകളിൽ അവശ്യസാധനങ്ങൾ ഉറപ്പുവരുത്തുമെന്ന്‌ ഭക്ഷ്യവകുപ്പ്‌. സബ്‌സിഡി സാധനങ്ങളായ കടല, മുളക്‌, വൻപയർ എന്നിവയുടെ സ്‌റ്റോക്കിലാണ്‌ കുറവുള്ളത്‌. സാധനങ്ങളുടെ ലഭ്യതക്കുറവും ഉയർന്ന വിലയുമാണ്‌ ഇവയുടെ ദൗർലഭ്യത്തിനുകാരണം. ഓണത്തിനോടനുബന്ധിച്ച്‌ കർണാടക, ആന്ധ്ര എന്നിവിടങ്ങളിൽനിന്ന്‌ കൂടുതൽ അളവിൽ സാധനങ്ങൾ എത്തിക്കാൻ ഭക്ഷ്യവകുപ്പ്‌ നടപടിയെടുത്തിട്ടുണ്ട്‌. മൊത്തവിതരണക്കാർ ഇവ എത്തിക്കാമെന്ന്‌ ഉറപ്പും നൽകിയിട്ടുണ്ട്‌.

പൊതുവിപണിയെക്കാൾ കുറഞ്ഞ നിരക്കിൽ മൂന്ന്‌ സാധനങ്ങളും സപ്ലൈകോ ഷോപ്പുകളിൽ ലഭ്യമാണ്‌. ഓണത്തോടനുബന്ധിച്ച്‌ ഓണം ഫെയറുകളിലൂടെ വിവിധ ഉൽപ്പന്നങ്ങൾ എത്തിക്കും. ഓണക്കിറ്റുകൾ ഒരുക്കാനും ആരംഭിച്ചു. കഴിഞ്ഞവർഷത്തേക്കാൾ കൂടുതൽ വിഭവങ്ങൾ കിറ്റിലുണ്ടാകും. എല്ലാവിഭാഗം കാർഡുകാർക്കും കിറ്റ്‌ നൽകണമോ എന്ന കാര്യത്തിൽ തീരുമാനമായില്ല. കേന്ദ്ര സർക്കാരിന്റെ ഇടപെടലിൽ സാമ്പത്തികമായി ഞെരുക്കം അനുഭവിക്കുന്ന സംസ്ഥാനത്തിന്‌ കഴിഞ്ഞതവണത്തേതുപോലെ കിറ്റ്‌ നൽകണമെങ്കിൽ 400 കോടി രൂപ കണ്ടെത്തേണ്ടി വരും. കിറ്റ്‌ നൽകുന്നതിന്‌ റേഷൻ കടയുടമകൾക്ക്‌ കമ്മീഷൻ വേറെയും നൽകണം. ഇതിനും നല്ലൊരു തുക വേണം.

ആവശ്യത്തിന്‌ പച്ചക്കറി എത്തിക്കാൻ ഹോർട്ടികോർപ്പും ശ്രമം തുടങ്ങി. കർഷകസംഘം ഉൾപ്പെടെയുള്ള വിവിധ സംഘടനകൾ ഓണവിപണി ലക്ഷ്യമിട്ട്‌ പച്ചക്കറി കൃഷി നടത്തുന്നുണ്ട്‌. ആവശ്യത്തിന്‌ കുറഞ്ഞ നിരക്കിൽ ഗുണമേന്മയുള്ള ഉൽപ്പന്നങ്ങൾ ഇത്തരത്തിൽ നാട്ടിലെങ്ങും ലഭ്യമാകും.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version