/
7 മിനിറ്റ് വായിച്ചു

‘ആമോദം’ ജൂനിയർ ചേംബർ ഇന്റർനാഷണൽ സോൺ പത്തൊമ്പതിന്റെ അർദ്ധവാർഷിക കുടുബ സമ്മേളനം സംഘടിപ്പിച്ചു

ജൂനിയർ ചേംബർ ഇന്റർനാഷണൽ സോൺ പത്തൊമ്പതിന്റെ അർദ്ധവാർഷിക കുടുബ സമ്മേളനം ആമോദം കണ്ണൂർ ചാല ഹിൽസ് ലെ സാധു മെറി കിങ്ഡം വാട്ടർ തീം പാർക്കിൽ വച്ച് നടന്നു. ജെ സി ഐ സെനറ്റർ ഡോക്റ്റർ നിതാന്ത് ബാലശ്യാമിന്റെ അധ്യക്ഷതയിൽ ജെ സി ഐ മുൻ വേൾഡ് പ്രസിഡന്റ് ജെ സി ഷൈൻ ടി ഭാസ്കരൻ മുഖ്യാതിഥിയായ ചടങ്ങ് കണ്ണൂർ കോർപറേഷൻ മേയർ അഡ്വക്കേറ്റ് ടി ഓ മോഹനൻ ഉദ്ഘടാനം നിർവഹിച്ചു. ചടങ്ങിൽ ജൂനിയർ ചേംബർ ഇന്റർനാഷണൽ സോൺ പത്തൊമ്പതിന്റെ മേഖല പ്രസിഡന്റ് ജെ സി സമീർ കെ ടി വിശിഷ്ടാതിഥി ആയി പങ്കെടുത്തു , മുൻ മേഖല അധ്യക്ഷൻ ജെ സി സജിത്ത് കുമാർ വി കെ , ജെ സി നിജിൽ നാരായണൻ , ജെ സി ഡോക്ടർ ഹരിവിശ്വജിത് ജെസി ജോബിൻ എന്നിവർ സംസാരിച്ചു . മികച്ച ജീവകാരുണ്യ പ്രവർത്തകനുള്ള ജെ സി ഐ സോൺ പത്തൊമ്പതിന്റെ ഹ്യുമാനിറ്റേറിയൻ അവാർഡിന് ശ്രീ മുട്ടുംതല ഇബ്രാഹിം ഹാജിക്ക് നൽകി ആദരിച്ചു . 2022 വർഷത്തിന്റെ ആദ്യപകുതിയിൽ മികച്ച പരിപാടികൾ സംഘടിപ്പിച്ച ലോക്കൽ ഓർഗനൈസേഷനുകൾക്കുള്ള വിവിധ പുരസ്‌കാരങ്ങൾ വേദിയിൽ വച്ച് കൈമാറി. ചാനൽ റിയാലിറ്റി ഷോ അവതാരകരും ഗായകരും അണിനിരന്ന സംഗീത നൃത്ത പരിപാടികൾ നിറഞ്ഞ സമ്മേളനത്തിൽ കണ്ണൂർ , കാസറഗോഡ് , വയനാട് ജില്ലകളിൽ നിന്നുള്ള ആയിരത്തിലേറെ ജെ സി ഐ പ്രവർത്തകർ പങ്കെടുത്തു .

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version