ദക്ഷിണേന്ത്യയിലെ ആദ്യത്തെ വന്ദേ ഭാരത് എക്‌സ്പ്രസ് (vande bharat express) ട്രെയിന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി (Narendra Modi) നവംബര്‍ 11ന് ഫ്‌ലാഗ് ഓഫ് ചെയ്യും. രാജ്യത്തെ അഞ്ചാമത്തെ വന്ദേ ഭാരത് ട്രെയിന്‍ ചെന്നൈ-ബംഗളൂരു-മൈസൂര്‍ റൂട്ടിലാണ് സര്‍വീസ് നടത്തുക. ഇന്ത്യയുടെ അതിവേഗ സാങ്കേതിക വൈദഗ്ധ്യത്തിന്റെ ഉത്തമ ഉദാഹരണമാണ് വന്ദേ ഭാരത് എക്‌സ്പ്രസ് എന്ന് മൈസൂരു എംപി പ്രതാപ് സിംഹ ന്യൂസ് 18-നോട് പറഞ്ഞു. കുറഞ്ഞ സമയത്തിനുള്ളില്‍ ഉയര്‍ന്ന വേഗത കൈവരിക്കാന്‍ ശേഷിയുള്ളതാണ് വന്ദേ ഭാരത് ട്രെയിനുകളെന്നും അദ്ദേഹം പറഞ്ഞുഇന്ത്യന്‍ റെയില്‍വേയുടെ കീഴിലുള്ള ഈ സെമി-ഹൈ-സ്പീഡ് ട്രെയിന്‍ (semi-high-speed train) വൈദ്യുതിയിലാണ് ഓടുന്നത്. എസി കോച്ചുകളും റിക്ലൈനര്‍ സീറ്റുകളുമാണ് ട്രെയിനിന്റെ സവിശേഷത. സീറ്റുകള്‍ക്ക് എക്സിക്യൂട്ടീവ്, ഇക്കണോമി കാര്‍ എന്നിങ്ങനെ രണ്ട് സെഗ്മെന്റുകള്‍ ഉണ്ടായിരിക്കും. എക്സിക്യൂട്ടീവ് ക്ലാസിലെ സീറ്റുകളില്‍ 180 ഡിഗ്രി റൊട്ടേറ്റബിള്‍ സീറ്റുകള്‍ ഉണ്ടായിരിക്കും, ഇക്കണോമി ക്ലാസിലുള്ളവ ഫോര്‍ വീലറുകളിലേതുപോലെ ചാരിയിരിക്കുന്നതിനായി മുന്നോട്ട് നീക്കാം. ബുധനാഴ്ച ഒഴികെയുള്ള എല്ലാ ദിവസവും എക്സ്പ്രസ് ട്രെയിന്‍ സര്‍വീസ് നടത്തും. ചെന്നൈ, ബെംഗളൂരു, മൈസൂരു എന്നീ നഗരങ്ങള്‍ക്കിടയില്‍ ഓടുന്ന വന്ദേ ഭാരത് ട്രെയിന് 16 കോച്ചുകളാണ് ഉള്ളത്. 1128 യാത്രക്കാര്‍ക്ക് ഇരിക്കാനുള്ള സൗകര്യവും ട്രെയിനില്‍ ഒരുക്കിയിട്ടുണ്ട്.