സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ചരിത്രത്തെ തമസ്‌കരിക്കരുതെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍. ഗൗരിയമ്മയെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയത് കെ കരുണാകരന്‍ വിളിച്ച വികസന സെമിനാറില്‍ പങ്കെടുത്തതിനാണ്. പി ബാലന്‍ മാസ്റ്റര്‍ എംവി രാഘവനെ വിളിച്ച് ചായ കൊടുത്തു എന്നതിന്റെ പേരിലാണ് പാര്‍ട്ടിയില്‍ നിന്നും നിഷ്‌കരുണം പുറത്താക്കിയത്. പാര്‍ട്ടിയില്‍ നിന്നും പുറത്ത് പോകുന്നവരെ കൊല്ലുന്നവരാണ് ഞങ്ങളോട് ജനാധിപത്യത്തെക്കുറിച്ച് സംസാരിക്കുന്നത്. ഇത് വിരോധാഭാസമാണെന്നും അദ്ദേഹം പറഞ്ഞു.കെവി തോമസ് വിഷയത്തില്‍ നിലപാട് എടുക്കേണ്ടത് കെപിസിസി നേതൃത്വം. കെപിസിസി നിലപാട് അറിഞ്ഞ ശേഷം ഹൈക്കമാന്‍ഡ് നിലപാട് വ്യക്തമാക്കും. കേരള രാഷ്ട്രീയ ചരിത്രം നോക്കിയാല്‍ മറ്റു പാര്‍ട്ടികളുമായി സഹകരിക്കാന്‍ അനുവദിക്കാത്തത് സിപിഐഎം ആണെന്ന് മനസ്സിലാക്കാന്‍ സാധിക്കും. കെവി തോമസിന്റെ കാര്യം ചര്‍ച്ച ചെയ്യുന്ന അവര്‍ ജി സുധാകരന്റെ കാര്യം ചര്‍ച്ച ചെയ്യട്ടെ.എന്തുകൊണ്ടാണ് അദ്ദേഹം പങ്കെടുക്കാത്തതെന്ന് അവര്‍ പരിശോധിക്കട്ടെ. സിപിഐഎം പാര്‍ട്ടി കോണ്‍ഗ്രസിന്റെ പ്രധാന ശ്രദ്ധാ കേന്ദ്രമായി ഞങ്ങളുടെ ഒരു നേതാവ് മാറുന്നതില്‍ അഭിമാനമുണ്ടെന്നും കോണ്‍ഗ്രസിനെ ചൊറിയാന്‍ കിട്ടിയാല്‍ നിങ്ങള്‍ക്ക് അതല്ലേ വിഷയമുള്ളൂ എന്നും അദ്ദേഹം കുറ്റപ്പെടുത്തി.
സില്‍വര്‍ലൈനില്‍ പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ നിലപാടിനേയും കെസി വേണുഗോപാല്‍ കുറ്റപ്പെടുത്തി.കേരളത്തിലെ ജനത മുഴുവന്‍ വിലപിക്കുന്ന സില്‍വര്‍ലൈന്‍ പദ്ധതിയെക്കുറിച്ച് പിബി കരണം മറിയരുതായിരുന്നു. ബുള്ളറ്റ് ട്രെയിനിനെതിരെ പ്രമേയം പാസാക്കിയ യെച്ചൂരി എങ്ങനെയാണ് ഇക്കാര്യത്തില്‍ ഇങ്ങനെയൊരു സമീപനം സ്വീകരിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു.അതേസമയം. സിപിഐഎം പാര്‍ട്ടി കോണ്‍ഗ്രസിലെ സെമിനാറില്‍ പങ്കെടുക്കുന്നതില്‍ പാര്‍ട്ടി നിലപാട് തള്ളി വെല്ലുവിളിച്ച് നില്‍ക്കുന്ന കെവി തോമസിനെതിരെ കോണ്‍ഗ്രസ് നടപടി വൈകിയേക്കും. കോണ്‍ഗ്രസ് ബന്ധം അവസാനിപ്പിക്കാന്‍ കെവി തോമസ് മാനസികമായി ഉറപ്പിച്ചെന്ന് വ്യക്തമാക്കുന്നതായിരുന്നു വ്യാഴാഴ്ച നടത്തിയ വാര്‍ത്താസമ്മേളനവും പിന്നീടുള്ള പ്രതികരണവും. ഇതിനോട് പ്രതികരിച്ച കോണ്‍ഗ്രസ് നേതാക്കളും കെവി തോമസിനെ ഒന്നാകെ തള്ളിപ്പറയുകയും ചെയ്തു. നേതാക്കള്‍ നിലപാട് വ്യക്തമാക്കുമ്പോഴും തിടുക്കപ്പെട്ടൊരു നടപടി കോണ്‍ഗ്രസ് നേതൃത്വത്തിന്റെ ഭാഗത്ത് നിന്നുണ്ടാവില്ലെന്നാണ് വിലയിരുത്തല്‍.