മുൻ മന്ത്രി, പാർലമെന്റ് മെമ്പർ, എം.എൽ.എ, കെ.പി.സി.സി വൈസ് പ്രസിഡന്റ്, കണ്ണൂർ ഡി.സി.സി പ്രസിഡന്റ് തുടങ്ങിയ സ്ഥാനങ്ങളിൽ ശോഭിച്ച, കാട്ടാമ്പള്ളി ഭൂസമരത്തിന് നേതൃത്വം നൽകിയ കെ. കുഞ്ഞമ്പുവിന്റെ 31-ാം ചരമദിനത്തിൽ ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഡി.സി.സി ഓഫീസിൽ പുഷ്പാർച്ചനയും, അനുസ്മരണവും നടത്തി. ഡി.സി.സി പ്രസിഡന്റ് അഡ്വ.മാർട്ടിൻ ജോർജ്ജ് പുഷ്പാർച്ചനയ്ക്ക് നേതൃത്വം നൽകി. കെ. പ്രമോദ്, സുരേഷ് ബാബു എളയാവൂർ, വി.പി. അബ്ദുൽ റഷീദ്, കുക്കിരി രാജേഷ്, കല്ലിക്കോടൻ രാഗേഷ്, വസന്തൻ പള്ളിയാമൂല, കാട്ടാമ്പള്ളി രാമചന്ദ്രൻ, എം.പി. രാജേഷ് തുടങ്ങിവർ പങ്കെടുത്തു.