/
12 മിനിറ്റ് വായിച്ചു

കണ്ണൂരിൽ കെ ഫോൺ ആദ്യഘട്ടം പൂർത്തിയാകുന്നു: തുടക്കം 900 കേന്ദ്രങ്ങളിൽ

കണ്ണൂര്‍ : ജില്ലയില്‍ കെ ഫോണ്‍ ആദ്യഘട്ടം പൂര്‍ത്തിയാകുന്നു. ഈ മാസത്തോടെ ആദ്യഘട്ടത്തിലെ റാക്ക്‌ ഇന്‍സ്‌റ്റലേഷന്‍ പൂര്‍ത്തിയാക്കും.900 കേന്ദ്രങ്ങളിലാണ്‌ ജില്ലയില്‍ ആദ്യഘട്ടത്തില്‍ കെ ഫോണ്‍ ലഭ്യമാകുക. ജില്ലയില്‍ ആദ്യഘട്ടത്തില്‍ സര്‍ക്കാര്‍ ഓഫീസുകള്‍, അക്ഷയകേന്ദ്രങ്ങള്‍, ആശുപത്രികള്‍, സ്‌കൂളുകള്‍ തുടങ്ങിയ ഇടങ്ങളിലാണ്‌ കണക്‌ഷന്‍ നല്‍കുക. ആദ്യഘട്ടത്തിലുള്‍പ്പെടുന്ന 420 സ്ഥാപനങ്ങളിലാണ്‌ 9 യു റാക്കുകള്‍ സജ്ജീകരിച്ചത്‌. നെറ്റ്‌വര്‍ക്ക്‌ കണക്‌ഷന്‍ ലഭ്യമാക്കുന്നതിനുള്ള മോഡം, യുപിഎസ്‌ തുടങ്ങിയവയാണ്‌ 9 യു റാക്കില്‍ ഉള്‍പ്പെടുന്നത്‌. ബാക്കിയുള്ള സ്ഥാപനങ്ങളില്‍ ഈ മാസം അവസാനം ഇന്‍സ്‌റ്റലേഷന്‍ പൂര്‍ത്തിയാക്കും.വീടുകളിലേക്ക്‌ സൗജന്യമായും മറ്റുള്ളവര്‍ക്ക്‌ മിതമായ നിരക്കിലും ഇന്റര്‍നെറ്റ്‌ ലഭ്യമാക്കുന്നതാണ്‌ സംസ്ഥാന സര്‍ക്കാരിന്റെ കെ ഫോണ്‍ പദ്ധതി. ആദ്യഘട്ടത്തില്‍ 890 കിലോമീറ്ററിലാണ്‌ ലൈന്‍ വലിക്കേണ്ടത്‌. ഇതില്‍ 870 കിലോമീറ്ററും പൂര്‍ത്തിയായി. റെയില്‍, പാലങ്ങള്‍ എന്നിവ മുറിച്ചുകടക്കുന്ന 18 ഇടത്താണ്‌ ലൈന്‍ ബന്ധിപ്പിക്കല്‍ ബാക്കിയുള്ളത്‌.അടുത്ത ദിവസങ്ങളില്‍ ഇവിടെ ലൈനുകള്‍ ബന്ധിപ്പിക്കും. 31 സ‌ബ്‌ സ്‌റ്റേഷനുകളാണുണ്ടാവുക. മുണ്ടയാടാണ്‌ മെയിന്‍ ഹബ്‌. മുണ്ടയാട്‌, കാഞ്ഞിരോട്‌, കൂത്തുപറമ്ബ്‌, പിണറായി, തോലമ്ബ്ര, പഴശ്ശി, പുതിയതെരു, അഴീക്കോട്‌, തോട്ടട, തളിപ്പറമ്ബ്‌, മാങ്ങാട്‌, പഴയങ്ങാടി തുടങ്ങിയ പ്രദേശങ്ങളിലാണ്‌ ആദ്യഘട്ടത്തില്‍ കെ ഫോണ്‍ ലഭ്യമാവുക. കണ്ണൂര്‍ നഗരത്തിലെ സര്‍ക്കാര്‍ ഓഫീസുകളിലടക്കം അടുത്ത ഘട്ടത്തിലാണ് കെ ഫോണ്‍ എത്തുക.‌രണ്ടാം ഘട്ടത്തില്‍ ഉള്‍പ്പെടുന്ന പ്രദേശങ്ങളില്‍ ലൈന്‍ വലിക്കല്‍ ആരംഭിച്ചിട്ടുണ്ട്‌. 1800 കിലോമീറ്ററാണ്‌ രണ്ടാം ഘട്ടത്തില്‍ ലക്ഷ്യമിടുന്നത്‌. കെഎസ്‌ഇബിയും കെഎസ്‌ഐടിഐഎല്ലും ചേര്‍ന്നുള്ള സംയുക്ത സംരംഭമായ കെ ഫോണ്‍ ലിമിറ്റഡാണ് പദ്ധതി നടപ്പാക്കുന്നത്. സാമ്ബത്തികമായി പിന്നോക്കംനില്‍ക്കുന്ന ഒരു ലക്ഷത്തിലധികം വീടുകളിലേക്കാണ്‌ സൗജന്യ ഇന്റര്‍നെറ്റ്‌. ബെല്ലും എസ്‌ആര്‍ഐടിയും ചേര്‍ന്ന കണ്‍സോര്‍ഷ്യമാണ്‌ നിര്‍വഹണ ഏജന്‍സി.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!