///
6 മിനിറ്റ് വായിച്ചു

ബിജെപി കണ്ണൂര്‍ ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന കെ റെയില്‍ വിരുദ്ധ പദയാത്ര നാളെ ആരംഭിക്കും

കണ്ണൂര്‍: കെ റെയില്‍ പദ്ധതിക്കെതിരെ ബിജെപി സംസ്ഥാന വ്യാപകമായി നടത്തി വരുന്ന പ്രക്ഷോഭങ്ങളുടെ ഭാഗമായി ബിജെപി ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന കെ റെയില്‍ വിരുദ്ധ പദയാത്ര നാളെ ആരംഭിക്കും. ബിജെപി ജില്ലാ അധ്യക്ഷന്‍ എന്‍. ഹരിദാസ് നയിക്കുന്ന രണ്ട് പദയാത്രകളാണ് ജില്ലയില്‍ നടക്കുന്നത്. നാളെ വൈകുന്നേരം മൂന്ന് മണിക്ക് പുതിയതെരുവില്‍ നിന്നാരംഭിക്കുന്ന പദയാത്ര സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രേമശ് ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് പൊടിക്കുണ്ട്, പളളിക്കുന്ന്, കാല്‍ടെക്‌സ് വഴി കണ്ണൂര്‍ സ്റ്റേഡിയം കോര്‍ണറില്‍ സമാപിക്കും. തുടര്‍ന്ന് നടക്കുന്ന പൊതു സമ്മേളനത്തില്‍ ബിജെപി ഉത്തരമേഖല പ്രസിഡണ്ട് ടി.പി. ജയചന്ദ്രന്‍ മാസ്റ്റര്‍ പ്രസംഗിക്കും. എന്‍. ഹരിദാസ് നയിക്കുന്ന പദയാത്ര 31ന് വൈകുന്നേരം മാഹിയില്‍ നിന്നാരംഭിക്കും.6 മണിയോടെ തലശ്ശേരി പഴയ ബസ് സ്റ്റാന്റില്‍ സമാപിക്കും. തുടര്‍ന്ന് നടക്കുന്ന പൊതുയോഗം ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാചസ്പതി ഉദ്ഘാടനം ചെയ്യും.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version