കണ്ണൂര്‍ ജില്ലയില്‍ കെ റെയില്‍ സാമൂഹിക ആഘാത പഠനത്തിന്റെ ഭാഗമായ ഫീല്‍ഡ് സര്‍വേ തുടങ്ങി. പയ്യന്നൂര്‍ നഗരസഭയിലെ 22 ആം വര്‍ഡിലാണ് സര്‍വേ ആരംഭിച്ചത്.കേരള വളണ്ടിയര്‍ ഹെല്‍ത്ത് സര്‍വീസസ് നേതൃത്വത്തിലാണ് വീടുകള്‍ സന്ദര്‍ശിച്ച് സര്‍വേ നടത്തുന്നത്.പ്രദേശ വാസികളുടെ പൂര്‍ണ സഹകരണത്തോടെയാണ് സര്‍വേ പുരോഗമിക്കുന്നത്.പ്രത്യേകം തയ്യാറാക്കിയ ചോദ്യവലിയുമായി പരിശീലനം ലഭിച്ച വളണ്ടിയര്‍മാരാണ് വീടുകളില്‍ നേരിട്ടെത്തി സര്‍വ്വേ നടത്തുന്നത്.പദ്ധതി സംബന്ധിച്ച ആശങ്കകള്‍,നഷ്ടപരിഹാരം സംബസിച്ച അഭിപ്രായ നിര്‍ദ്ദേശങ്ങള്‍ തുടങ്ങിയവയാണ് ചോദിച്ചറിയുന്നത്.ഒരു ദിവസം അഞ്ച് മുതല്‍ പത്ത് വീടുകള്‍ വരെ സന്ദര്‍ശിച്ചാണ് പഠനം. സര്‍വ്വേ കല്ലിടല്‍ പൂര്‍ത്തിയാക്കിയ 11 വില്ലേജുകളിലാണ് ആദ്യഘട്ടത്തില്‍ സര്‍വേ നടത്തുന്നത്ഭൂമി നഷ്ടപ്പെടുന്നവരുടെയും പ്രദേശവാസികളുടെയും പൂര്‍ണ പിന്തുണയോടെയാണ് സര്‍വ്വേ നടക്കുന്നത്.കേരള വളണ്ടിയര്‍ ഹെല്‍ത്ത് സര്‍വീസസിന്റെ നേതൃത്വത്തിലാണ് സര്‍വേ നടക്കുന്നത്.ഇതിനായി 24 വളണ്ടിയര്‍മാര്‍ക്ക് പ്രത്യേക പരിശീലനം നല്‍കിയിട്ടുണ്ട്. നൂറ് ദിവസം കൊണ്ട് പഠനം പൂര്‍ത്തിയാക്കി സര്‍ക്കാറിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കും.