//
10 മിനിറ്റ് വായിച്ചു

കെ റെയില്‍ സമരം; കണ്ണൂരില്‍ ഡിസിസി പ്രസിഡന്റ് ഉള്‍പ്പെടെ 20 പേര്‍ക്കെതിരെ കേസ്; കെ സുധാകരനെ ഒഴിവാക്കി

കണ്ണൂര്‍: ചാലയിലെ കെ റെയില്‍ വിരുദ്ധ സമരത്തില്‍ പങ്കെടുത്ത ഡിസിസി പ്രസിഡന്റ് ഉള്‍പ്പെടെ 20 പേര്‍ക്ക് എതിരേ കേസ്. ഡിസിസി പ്രസിഡന്റ് മാര്‍ട്ടിന്‍ ജോര്‍ജ് യൂത്ത് കോണ്‍ഗ്രസ് നേതാക്കളായ റിജില്‍ മാക്കുറ്റി, സുദീപ് ജയിംസ് തുടങ്ങിയവര്‍ക്കെതിരെയാണ് കേസ്.പൊതുമുതല്‍ നശിപ്പിച്ചതിനാണ് കേസ്. കേസില്‍ നിന്ന് കെ സുധാകരന്‍ എംപി യെ ഒഴിവാക്കി. കെ സുധാകരന്റെ നേതൃത്വത്തിലായിരുന്നു സര്‍വ്വേ കല്ലുകള്‍ പിഴുതെറിഞ്ഞത്. കണ്ണൂര്‍ കോര്‍പ്പറേഷന്റെ 32 ാം വാര്‍ഡായ ചാലയിലെ വിവിധ സ്ഥലങ്ങളില്‍ സ്ഥാപിച്ച അമ്പതോളം കുറ്റികളാണ് സുധാകരന്റെ നേതൃത്വത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പിഴുതുമാറ്റിയത്.തുടര്‍ന്ന് കേരളത്തില്‍ സര്‍വ്വേ കല്ലുകള്‍ സ്ഥാപിക്കാന്‍ അനുവദിക്കില്ലെന്നും സുധാകരന്‍ മുന്നറിയിപ്പ് നല്‍കി.സര്‍വ്വേകല്ലുകള്‍ സ്ഥാപിച്ചതിനെതിരെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി എത്തിയതോടെയാണ് സ്ഥലത്ത് സംഘര്‍ഷാവസ്ഥ ഉടലെടുത്തത്. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും പൊലീസുകാരും കെ റെയില്‍ ഉദ്യോഗസ്ഥരും തമ്മില്‍ വാക്കേറ്റമുണ്ടായി. ഇതിന് പിന്നാലെ കെ സുധാകരനും കണ്ണൂര്‍ ഡിസിസി അധ്യക്ഷന്‍ മാര്‍ട്ടിന്‍ ജോര്‍ജ്ജും സംഘര്‍ഷ സ്ഥലത്തെത്തുന്നത്.രാവിലെ സ്വകാര്യ ഭൂമിയില്‍ സ്ഥാപിക്കാനുള്ള സര്‍വേകല്ലുമായി എത്തിയ വാഹനം സില്‍വര്‍ ലൈന്‍ വിരുദ്ധ ജനകീയ സമിതി ചാല യുണിറ്റിന്റെ നേതൃത്വത്തില്‍ തടഞ്ഞിരുന്നു. മുദ്രാവാക്യവുമായെത്തിയ സ്ത്രീകളടക്കമുള്ള പ്രവര്‍ത്തകരും നാട്ടുകാരുമാണ് പ്രതിഷേധത്തില്‍ പങ്കെടുത്തത്.തുടര്‍ന്ന് ചാല അമ്പലത്തിന് സമീപം പ്രതിഷേധ യോഗം നടത്തി. പ്രതിഷേധിച്ച മുപ്പതോളം സമരക്കാരെ എടക്കാട് പൊലീസ് സി.ഐയുടെ നേതൃത്വത്തിലുള്ള സംഘം ബലപ്രയോഗത്തിലൂടെ അറസ്റ്റ് ചെയ്തു നീക്കി.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version