2020 – 21 വർഷത്തിൽ സാഗി പദ്ധതിപ്രകാരം കെ സുധാകരൻ എം പി യുടെ പ്രാദേശിക വികസന നിധിയിൽ നിന്ന് കടമ്പൂർ ഗ്രാമപഞ്ചായത്തിൽ 85 ലക്ഷം രൂപ വിവിധയിനം പദ്ധതികൾക്കായി അനുവദിച്ചു.കടമ്പൂർ ഗ്രാമപഞ്ചായത്ത് മിനി സ്റ്റേഡിയത്തിൽ അത്യാധുനിക സൗകര്യങ്ങളോടുകൂടിയ സ്പോർട്സ് കോർട്ട് നിർമ്മാണത്തിന് ഫുട്ബോൾ ടർഫ് , വോളി ബോൾ കോർട്ട് , റിഫ്രഷിംഗ് റൂം ഉൾപ്പടെ നിർമ്മിക്കാൻ 37 ലക്ഷം രൂപ അനുവദിച്ചു .കടമ്പൂർ സ്കൂൾ റോഡ് ജംഗ്ഷൻ,കടമ്പൂർ പൂങ്കാവ് ജംഗ്ഷൻ , കടമ്പൂർ ഹൈസ്കൂൾ പരിസരം, കോട്ടൂർ കാർഗിൽ ബസ് സ്റ്റോപ്പ് തുടങ്ങിയ സ്ഥലങ്ങളിൽ മിനി ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കാൻ മൂന്ന് ലക്ഷം രൂപ വീതവും, കെ.സി. കടമ്പൂരാൻ റോഡ് ടാറിംഗ് (5 ലക്ഷം)പത്താം വാർഡ് ആശാരിക്കാവ് റോഡ് ടാറിംഗ് പ്രവൃത്തി (7 ലക്ഷം), ചിമ്മൻ കോട്ട് റോഡ് ടാറിംഗ് പ്രവൃത്തി (4 ലക്ഷം) അബ്ദുൽ കലാം റോഡ് ടാറിംഗ് പ്രവൃത്തി(7 ലക്ഷം), ചോനമ്പേത്ത് ഇളവന റോഡ് ടാറിംഗ് പ്രവൃത്തി (5 ലക്ഷം ) , ധനേശൻ പീടിക മഠത്തിൽ കുന്നുമ്പ്രം റോഡ് ടാറിംഗ് പ്രവൃത്തി (5 ലക്ഷം) കടമ്പൂർ പഞ്ചായത്ത് ശ്മശാന പരിസരത്ത് ഷട്ടിൽ കോർട്ട് നിർമ്മാണത്തിന് ഒരു ലക്ഷം രൂപയും , അംഗപരിമിതർക്ക് മുചക്ര വാഹനം 2 ലക്ഷം രൂപയും ഉൾപ്പടെയുള്ള പ്രവൃത്തികൾക്കായാണ് 85 ലക്ഷം രൂപ അനുവദിച്ചത് .ഇതിനുപുറമേ സി. എസ്. ആർ ഫണ്ട് മുഖേന കടമ്പൂർ പഞ്ചായത്തിന് ഒരു ആംബുലൻസും ലഭ്യമാക്കാനുള്ള നടപടിയും ആരംഭിച്ചതായി കെ.സുധാകരൻ എം പിയുടെ ഓഫിസ് അറിയിച്ചു.