///
4 മിനിറ്റ് വായിച്ചു

കേരള സിപിഎം ജീര്‍ണതയുടെ പടുകുഴിയില്‍ വീണുകിടക്കുമ്പോള്‍ കേന്ദ്രനേതൃത്വം പാലിക്കുന്ന നിശബ്ദതത ഭയാനകം; കെ സുധാകരന്‍

 സിപിഎം കേരള ഘടകം ജീര്‍ണതയുടെ പടുകുഴിയില്‍ വീണുകിടക്കുമ്പോള്‍ സിപിഎം ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ഉള്‍പ്പെടെയുള്ള കേന്ദ്രനേതാക്കള്‍ കയ്യുംകെട്ടി നിശബ്ദമായിരിക്കുന്നത് എന്തുകൊണ്ടാണെന്നു കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി ചോദിച്ചു. പി കൃഷ്ണപിള്ളയും എകെജിയും ഇഎംഎസും നയിച്ച പാരമ്പര്യമുള്ള പാര്‍ട്ടിയെ ഇപ്പോള്‍ പിണറായി വിജയനും എം വി ഗോവിന്ദനും നയിക്കുമ്പോള്‍ അത് അധോലോക സംഘമായി  മാറിയിട്ടും കേന്ദ്രനേതൃത്വം പാലിക്കുന്ന  നിശബ്ദത ഭയാനകമാണ്. സംസ്ഥാനത്ത് നടക്കുന്ന എല്ലാ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളിലും സിപിഎമ്മിന്റെ പങ്ക് വ്യക്തമായ അതീവഗുരുതരമായ സാഹചര്യമുള്ളപ്പോള്‍  സിപിഎം കേരള ഘടകത്തിന് നേര്‍വഴി കാട്ടാന്‍ ദേശീയ നേതൃത്വം ഇടപടുമോെയെന്നും അദ്ദേഹം ചോദിച്ചു.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!