//
13 മിനിറ്റ് വായിച്ചു

‘സിപിഐഎമ്മിന് ഭരണഘടനയോട് പുച്ഛം’; കോൺഗ്രസ് സംസ്ഥാന വ്യാപക പ്രതിഷേധം നടത്തുമെന്ന് കെ സുധാകരൻ

മന്ത്രി സജി ചെറിയാന്റെ ഭരണഘടനാ വിമർശനത്തിൽ സംസ്ഥാന വ്യാപക പ്രതിഷേധം നടത്തുമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. ജൂലൈ എട്ടിന് വൈകീട്ട് എല്ലാ മണ്ഡലങ്ങളിലും പഞ്ചായത്തുകളിലും ഭരണഘടന പ്രതിജ്ഞ ചൊല്ലാൻ ആഹ്വാനം ചെയ്തിട്ടുണ്ട്. രാജി വെച്ചില്ലെങ്കില്‍ രാജിക്കായി സമ്മര്‍ദം ചെലുത്തുമെന്നും സുധാകരൻ പറഞ്ഞു. എല്ലാ രാഷ്ട്രീയ മര്യാദകളും മറികടക്കുന്ന മുന്നണിയാണ് എൽഡിഎഫ് എന്നും സുധാകരൻ വിമർശിച്ചു. ഇതിലും വലിയ കുറ്റം ചെയ്ത വ്യക്തിയും രാജിവെക്കാത്ത മുന്നണിയാണ് എൽഡിഎഫ്. ഭരണഘടനയോട് സിപിഐഎമ്മിന് എല്ലാ കാലവും പുച്ഛമാണ്. അത് എല്ലാ കാലത്തും സിപിഐഎം നേതാക്കളും പിണറായി വിജയനും സന്ദര്‍ഭത്തിനനുസരിച്ച് പ്രകടിപ്പിക്കാറുണ്ടെന്ന് സുധാകരൻ ആരോപിച്ചു. അദ്ദേഹം നടത്തിയത് ഭരണഘടനാ ലംഘനമാണ്. സജി ചെറിയാൻ ഇത് ഭരണഘടന ലംഘനമല്ലെങ്കില്‍ ബാലകൃഷ്ണപ്പിളളയുടേത് ഭരണഘടന ലംഘനമായിരുന്നോ. ബാലകൃഷ്ണപ്പിളള പറഞ്ഞത് ഭരണഘടനാ വിരുദ്ധമെന്ന് പറഞ്ഞ് പ്രതിഷേധിച്ചവരാണ് ഇടതുപക്ഷമെന്നും സുധാകരൻ കൂട്ടിച്ചേർത്തു.

ഇടതു മുന്നണിക്കകത്തെ പാര്‍ട്ടികള്‍ക്കും സജി ചെറിയാന്റെ പരാമർശത്തോട് എതിര്‍പ്പുണ്ട്. സജി ചെറിയാനെതിരെ നിയമപരമായി മുന്നേറുന്നതിന് നിയമ വിദഗ്ധരുമായി കൂടിയാലോചന നടത്തുന്നുണ്ടെന്നും സുധാകരൻ പറഞ്ഞു. അതേസമയം, വിവാദ പരാമർശത്തിൽ രാജിവെക്കില്ലെന്ന് എകെജി സെന്ററില്‍ ചേർന്ന അവയ്ലബിള്‍ സെക്രട്ടേറിയറ്റ് യോഗത്തിന് ശേഷം മന്ത്രി പറഞ്ഞു. സജി ചെറിയാൻ രാജി വെച്ചില്ലങ്കിൽ ​ഗവർണറെ സമീപിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞിരുന്നു.

ജനങ്ങളെ കൊളളയടിക്കാന്‍ പറ്റിയ ഭരണഘടനയാണ് ഇന്ത്യയുടേതെന്ന് എന്നായിരുന്നു മന്ത്രി സജി ചെറിയാന്റെ പ്രസ്താവന. ബ്രിട്ടീഷുകാരന്‍ പറഞ്ഞ് എഴുതിയ ഭരണഘടനയാണത്. സാധാരണക്കാരെ ചൂഷണം ചെയ്യുക എന്നത് മാത്രമാണ് ഭരണഘടനയുടെ ഉദ്ദേശ്യം. മനോഹരമായ ഭരണഘടനയാണ് ഇന്ത്യയില്‍ എഴുതിവെച്ചിരിക്കുന്നതെന്ന് നമ്മള്‍ എല്ലാവരും പറയും. എന്നാല്‍ അത് ജനങ്ങളെ കൊളളയടിക്കുന്നതാണ്. പ്രതിവാര രാഷ്ട്രീയ നിരീക്ഷണം നൂറിന്റെ നിറവില്‍ എന്ന പരിപാടി പത്തനംതിട്ട മല്ലപ്പള്ളിയില്‍ ഉദ്ഘാടനം ചെയ്തുകൊണ്ട് പ്രസംഗിക്കവെയായിരുന്നു സജി ചെറിയാന്റെ വിവാദ പ്രസ്താവന.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version