//
11 മിനിറ്റ് വായിച്ചു

‘മീഡിയാ വൺ പാകിസ്ഥാന് ഗുണമുള്ള വാർത്ത നൽകി’; ഇതൊക്കെ ചെയ്യും മുന്നേ ഓർക്കണമായിരുന്നെന്ന് കെ.സുരേന്ദ്രൻ

കോട്ടയം: പാകിസ്ഥാന് ഗുണമുള്ള വാർത്തകൾ നൽകിയതുകൊണ്ടാണ് മീഡിയാ വൺ ചാനലിന് വിലക്കേർപ്പെടുത്തിയതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ജമ്മു കാശ്മീർ വിഷയത്തിൽ കേന്ദ്ര സർക്കാരിന്റെ ഇടപെടൽ ശരിയല്ലെന്നാണ് മീഡിയാ വൺ പറഞ്ഞത്. ഇന്ത്യ കാശ്മീരിൽ ഭീകര പ്രവർത്തനം നടത്തുകയാണെന്ന്. ഇത്തരം വാർത്തകൾ പാകിസ്ഥാന് ഗുണം ഉണ്ടാക്കുകയാണ് ചെയ്യുന്നത്. ഇത്തരത്തിൽ രാജ്യ സുരക്ഷയെ ബാധിക്കുന്ന വാർത്തകൾ നൽകിയതുകൊണ്ടാണ് വിലക്ക് വന്നതെന്നും ഇതൊക്കെ ചെയ്യും മുന്നേ ഓർക്കണമായിരുന്നെന്നും കെ.സുരേന്ദ്രൻ കോട്ടയത്ത് പറഞ്ഞു.ജമാഅത്തെ ഇസ്ലാമി എന്ന പ്രസ്ഥാനത്തിന്റെ ചാനൽ ആണെങ്കിലും അല്ലെങ്കിലും നമ്മുടെ രാജ്യത്തിന്റെ ഭരണഘടന പരിഗണിക്കണം. എന്തുകൊണ്ട് വിലക്കിനുള്ള വ്യക്തമായ കാരണം അറിയിക്കുന്നില്ലെന്ന ചോദ്യത്തിന് ആഭ്യന്തര രഹസ്യങ്ങൾ പത്രക്കാരോട് വിളിച്ചു പറയാൻ കോടതിക്ക് കഴിയില്ലെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.ഉത്തർപ്രദേശ്, സ്വർണ്ണക്കടത്ത് വിഷയങ്ങളിൽ മുഖ്യമന്ത്രി പിണറായി വിജയനെയും പ്രതിപക്ഷ നേതാവ് വിഡി സതീശനെയും കെ സുരേന്ദ്രൻ വിമർശിച്ചു. പിണറായി എം.ശിവശങ്കറിനെ പരസ്യമായി ന്യായീകരിക്കുകയാണെന്നും മുഖ്യമന്ത്രിയുടെ പിന്തുണ കുറ്റകൃത്യത്തിലുള്ള സർക്കാരിന്റെ പങ്ക് വ്യക്തമാക്കുകയാണെന്നും സുരേന്ദ്രൻ ആരോപിച്ചു.കേരള സർക്കാരിനെ വിമർശിച്ചാൽ അത് മലയാളികളെ ആക്ഷേപിച്ചു എന്ന് വരുത്തി തീർക്കുന്നു. പിണറായി വിജയനെ പറയുമ്പോൾ വിഡി സതീശന് പൊള്ളുമെന്നും പ്രതിപക്ഷത്തെ പോലെ പിണറയിക്ക് പാദസേവ ചെയ്യാൻ ബിജെപിയെ കിട്ടില്ലെന്നും സുരേന്ദൻ പറഞ്ഞു.ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഐഎസ് റിക്രൂട്ട്‌മെന്റ് നടക്കുന്ന സംസ്ഥാനം കേരളമാണ്. യോഗി പറയുമ്പോൾ മാത്രം എന്താണിത്ര പ്രശ്നമെന്നും യോഗിയെ വിമർശിച്ചാൽ മുസ്ലിം വോട്ട് കിട്ടുമെന്ന ചിന്തയാണ് ഇവർക്കെന്നും സുരേന്ദ്രൻ കുറ്റപ്പെടുത്തി.

add

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!