//
13 മിനിറ്റ് വായിച്ചു

“പോലീസിന് സി പി എം വിലങ്ങു വച്ചിരിക്കുന്നു” : കെ സുരേന്ദ്രൻ

പയ്യന്നൂർ : പയ്യന്നൂരും പരിസര പ്രദേശങ്ങളിലും ബോധപൂർവം കലാപമുണ്ടാകാനുള്ള ആസൂത്രിത ശ്രമമാണ് ആർ എസ് എസ് കാര്യാലയത്തിന് നേരെയുണ്ടായ ബോംബ് ആക്രമണമെന്ന് കെ സുരേന്ദ്രൻ  . മാരക ശേഷിയുള്ള ബോംബുകളാണ് അർധരാത്രിക്കുശേഷം ആർ എസ് എസ് കാര്യാലയത്തിന് നേരെ എറിഞ്ഞത്. ഇത് മനഃപൂർവ്വം കുഴപ്പ മുണ്ടാക്കാനുള്ള സി പി എമ്മിന്റെ ഗൂഢാലോചനയാണ്.ബോംബാക്രമണം നടന്ന പയ്യന്നൂർ ആർ എസ് എസ് ജില്ലാ കാര്യാലയം സന്ദർശിച്ച ശേഷം അദ്ദേഹം പറഞ്ഞു.

ഈ കേസിലെ പ്രതികളെ കണ്ടുപിടിക്കാൻ ഒരു ഗവേഷണ ബുദ്ധിയും ആവശ്യമില്ല, പരിസര പ്രദേശങ്ങളിലെ സി സി ടി വി ദൃശ്യങ്ങളിൽനിന്നും വന്നിരിക്കുന്ന രണ്ടു മോട്ടോർ ബൈക്കുകളെക്കുറിച്ചു വ്യക്തമായ സൂചനകൾ പൊലീസിന് ലഭിച്ചിരിക്കുകയാണ്. ആരാണാ ബൈക്കുകളിൽ എത്തിയത് എന്ന് കണ്ടുപിടിക്കാൻ ഒരു ചെറിയ അന്വേഷണം കൊണ്ടുപോലും സാധിക്കുന്നതാണ്, പക്ഷെ ഇത്ര സമയമായിട്ടും പ്രതികളെ അറസ്റ്റു ചെയ്യാത്തത് രാഷ്ട്രീയ താല്പര്യത്താലാണ്. പൊലീസിന് സി പി എം കർശനമായിട്ടുള്ള വിലങ്ങു വച്ചിരിക്കുകയാണ്. ഈ കേസിലെ മുഴുവൻ കുറ്റവാളികളെയും നിയമത്തിനു മുന്നിൽ കൊണ്ടുവരാൻ ഭരണകൂടവും പോലീസും തയ്യാറാവണം.

ആർ എസ് എസ് കാര്യാലയത്തിനുനേരെ നീചമായ ആക്രമണം നടന്നിട്ടും നിയമസഭയിലിന്നു മുഖ്യന്ത്രി മറ്റു പരാമർശമാണ് നടത്തിയിരിക്കുന്നത് എസ് ഡി പി ഐ ആർ എസ് എസ് ബോംബുകളെപ്പറ്റി സംസാരിക്കുന്നു എന്നാൽ സ്വന്തം പാർട്ടി ക്കാര് എ കെ ജി സെന്ററിന് ബോംബെറിഞ്ഞിട്ടു പിടിക്കാൻ അവർക്കു സാധിക്കുന്നില്ല.പോലീസിനെയും സർക്കാർ സംവിധാനങ്ങളെയും എങ്ങിനെയാണ് പിണറായി വിജയൻ കൈകാര്യം ചെയ്യുന്നത് എന്നതിന്റെ തെളിവാണ് ഇവിടെ സംഭവിക്കുന്നത്.അടിയന്തിരമായി കുറ്റവാളികളെ അറസ്റ്റുചെയ്യണം അല്ലെങ്കിൽ ശക്തമായ പ്രക്ഷോഭ നടപടികളുമായി ഞങ്ങൾക്ക് മുന്നോട്ടു പോകേണ്ടിവരുമെന്ന് അദ്ദേഹം പറഞ്ഞു.

ആർ എസ് എസ് വിഭാഗ് കാര്യവാഹ് എം തമ്പാൻ, വിഭാഗ് കാര്യ കാരി സദസ്യൻ
പി രാജേഷ്‌കുമാർ, ബി ജെ പി പയ്യന്നൂർ മണ്ഡലം പ്രെഡിഡന്റ് പനക്കീൽ ബാലകൃഷ്ണൻ, സംസ്ഥാന കമ്മറ്റി അംഗം അഡ്വ : കെ കെ ശ്രീധരൻ, കർഷക മോർച്ച
ജില്ലാ പ്രസിഡന്റ് സി കെ രമേശൻ മാസ്റ്റർ, പെരിങ്ങോം മണ്ഡലം ജനറൽ സെക്രട്ടറി ഗംഗാധരൻ കാളീശ്വരം ജില്ലാ കമ്മിറ്റി അംഗം എം പി രവീന്ദ്രൻ, മോഹനൻ കുഞ്ഞിമംഗലം തുടങ്ങിയ നേതാക്കളും സംസ്ഥാന പ്രസിഡന്റ്നെ അനുഗമിച്ചു.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version