രാജീവ് ഗാന്ധി ബയോടെക്നോളജി സെന്ററില്‍ ബന്ധു നിയമനമെന്ന് ആരോപണം. ടെക്നിക്കല്‍ ഓഫീസര്‍ തസ്തികയില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്റെ മകന് കെ എസ് ഹരികൃഷ്ണന് ലഭിച്ച നിയമനമാണ് വിവാദമായിരിക്കുന്നത്. സയൻസ് വിഷയത്തിൽ അടിസ്ഥാന യോഗ്യത വേണ്ടതിന് ബിടെക് അടിസ്ഥാനമാക്കി ജോലി നൽകുന്നുവെന്നാണ് ആരോപണം.
സ്ഥാപനത്തിലെ ഒരു ഒഴിവിലേക്കാണ് നിയമനം നടന്നത്. പരീക്ഷ കഴിഞ്ഞ് മാസങ്ങള്‍ കഴിഞ്ഞിട്ടും റാങ്ക് പട്ടിക സംബന്ധിച്ചോ നിയമനം സംബന്ധിച്ചോ വിവരങ്ങള്‍ തേടുമ്പോള്‍ കൃത്യമായ വിവരങ്ങള്‍ ആര്‍ജിസിബി നല്‍കുന്നില്ലെന്ന് ഉദ്യോഗാര്‍ത്ഥികള്‍ പറയുന്നു.
അതേസമയം ചട്ടങ്ങള്‍ പാലിച്ചാണ് നിയമനമെന്ന് രാജീവ് ഗാന്ധി ബയോടെക്നോളജി സെന്റര്‍ പ്രതികരിച്ചു.ടെക്നിക്കല്‍ ഓഫീസര്‍ തസ്തികയിലേക്ക് മുന്‍കാലങ്ങളില്‍ നിന്ന് വ്യത്യസ്തമായി ബിടെക് മെക്കാനിക്കല്‍, ഇന്‍സ്ട്രുമെന്റേഷന്‍ ബിരുദത്തില്‍ 60 ശതമാനം മാര്‍ക്ക് അടിസ്ഥാന യോഗ്യതയായി നിശ്ചയിച്ചുവെന്നാണ് ആരോപണം. മുന്‍കാലങ്ങളില്‍ ഈ തസ്തികയില്‍ ശാസ്ത്ര വിഷയങ്ങളില്‍ ബിരുദാനന്തര ബിരുദമുള്ളവരെയായിരുന്നു നിയമിച്ചിരുന്നത്.
ജൂണിലാണ് കെ എസ് ഹരികൃഷ്ണന് നിയമനം നല്‍കിയത്. അടിസ്ഥാന ശമ്പളം ഉള്‍പ്പടെ എഴുപതിനായിരം രൂപ വരെയാണ് പരിശീലന കാലയളവില്‍ ലഭിക്കും.അതേസമയം മെറിറ്റ് അടിസ്ഥാനത്തില്‍ എല്ലാ ചട്ടങ്ങളും പാലിച്ചായിരുന്നു നിയമനമെന്ന് ആര്‍ജിസിബി പ്രതികരിച്ചു.