//
4 മിനിറ്റ് വായിച്ചു

‘ജലീല്‍ കത്തയക്കാന്‍ പാടില്ലായിരുന്നു’; വിശദീകരണം തേടിയ ശേഷം തുടര്‍ നീക്കമെന്ന് മുഖ്യമന്ത്രി

മാധ്യമം ദിനപത്രത്തിനെതിരെ നടപടി ആവശ്യപ്പെട്ട് വിദേശ രാജ്യത്തെ ഭരണാധികാരിക്ക് കെ.ടി ജലീല്‍ കത്ത് നല്‍കിയ സംഭവത്തില്‍ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. കെടി ജലീല്‍ അത്തരത്തിലൊരു കത്ത് അയക്കാന്‍ പാടില്ലായിരുന്നെന്ന് മുഖ്യമന്ത്രി പറഞ്ഞു. വിഷയത്തില്‍ ജലീലിനോട് കൂടുതല്‍ ചോദിച്ച് മനസിലാക്കി തുടര്‍ന്ന് എന്താണ് ചെയ്യേണ്ടതെന്ന് തീരുമാനിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

മുഖ്യമന്ത്രി പറഞ്ഞത്:

”ജലീല്‍ കത്തയച്ചത് നേരത്തെ അറിഞ്ഞിരുന്നില്ല. അത്തരമൊരു കത്ത് അയക്കാന്‍ പാടില്ലായിരുന്നു. ഞാന്‍ ജലീലുമായി സംസാരിച്ച് കഴിഞ്ഞിട്ടില്ല. കഴിഞ്ഞദിവസം മാധ്യമത്തിന്റെ പ്രതിനിധികള്‍ വന്ന് കണ്ടിരുന്നു. അദ്ദേഹത്തോട് ചോദിച്ച് മനസിലാക്കി തുടര്‍ന്ന് എന്താണ് ചെയ്യേണ്ടതെന്ന് തീരുമാനിക്കും”

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version