/
10 മിനിറ്റ് വായിച്ചു

കെ. റെയിൽ മുടങ്ങിയെന്ന പ്രചാരണത്തിനെതിരെ പരോക്ഷ വിമർശനവുമായി മുഖ്യമന്ത്രി

കെ റെയിൽ മുടങ്ങിയെന്ന പ്രചാരണത്തിനെതിരെ പരോക്ഷ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. തിരുവനന്തപുരത്തെ അയ്യങ്കാളി ഹാളിൽ നടന്ന പൊതു പരിപാടിയിൽ സംസാരിക്കുവെയാണ്​ കെ. റെയിൽ മുടങ്ങിയെന്ന പ്രചാരണം പരോക്ഷമായി പരാമർശിച്ചത്​. നാടിന് ആവശ്യമുള്ള പദ്ധതികൾ ഏതെങ്കിലും കൂട്ടർ എതിർത്താൽ സർക്കാർ അത് നടപ്പിലാക്കാതിരിക്കില്ല. വരും തലമുറയുടെ ഭാവിക്കുവേണ്ടി പദ്ധതികൾ സർക്കാർ പൂർത്തിയാക്കും. ചില പദ്ധതികളുടെ പേരിൽ സർക്കാരിനെ വല്ലാതെ ആക്രമിക്കുന്നുണ്ട്. എന്താണ് അവരുടെ ഉദ്ദേശമെന്നറിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
മന്ത്രി വി. അബ്ദുറഹ്മാന് എതിരെയുള്ള ഫാദർ തിയോഡോഷ്യസ്‌ ഡിക്രൂസിന്‍റെ തീവ്രവാദി പരാമർശത്തെയും മുഖ്യമന്ത്രി വിമർശിച്ചു. മന്ത്രിക്കെതിരായ വർഗീയ പരാമർശം ആരോ​ഗ്യകരമല്ല. മുസ്ലിം പേരായതുകൊണ്ട് രാജ്യദ്രോഹി എന്ന് പറയാൻ എങ്ങനെ കഴിയുന്നു. എന്താണ് അതിന്‍റെ അർത്ഥം. എന്താണ് ഇത് ഇളക്കിവിടാൻ പോകുന്നത്. നാടിന്‍റെ സമാധാനം തകർക്കാനുള്ള ശ്രമമാണ് നടക്കുന്നത്. നാടിന്‍റെ മുന്നോട്ട് പോക്കിനെതിരെയുള്ള സമരമാണ് ഇപ്പോൾ നടക്കുന്നത്.
പൊലീസ് സ്റ്റേഷൻ ആക്രമിച്ചത് നമ്മുടെ സംസ്ഥാനത്ത് ഒരിക്കലും നടക്കില്ല എന്ന് കരുതിയ സംഭവമാണ്. ഒരു പ്രത്യേക വിഭാഗം ആളുകളെ ഇതിനുവേണ്ടി കൂട്ടി. ഇത് എന്തിനുവേണ്ടിയാണെന്ന് നാം ചിന്തിക്കണം.
നാടിന്‍റെ മുന്നോട്ടുപോക്കിനെ തടയാനുള്ള നീക്കമാണ് നടക്കുന്നത്. ഈ നീക്കം സമ്മതിച്ചു കൊടുക്കാനാവില്ല. ഒന്നുകൊണ്ടും സർക്കാരിനെ വിരട്ടി കളയാമെന്ന് വിചാരിക്കേണ്ട. വിഴിഞ്ഞം പദ്ധതിയുടെ കാര്യത്തിൽ ഒരു വിട്ടുവീഴ്ചയും ഉണ്ടാകില്ല. ഏത് വേഷത്തിൽ വന്നാലും പദ്ധതിക്കെതിരായ ഒരു നീക്കവും നടക്കില്ല -മുഖ്യമന്ത്രി വ്യക്​തമാക്കി.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version