കണ്ണവം വനമേഖലയിലെ ഉരുൾപൊട്ടലിനെ തുടർന്നുണ്ടായ മലവെള്ളപ്പാച്ചിലിൽ തകർന്ന കൈച്ചേരിപ്പാലം ഉടൻ പുനർ നിർമ്മിക്കണമെന്ന് കെ. സുധാകരൻ എം.പി ആവശ്യപ്പെട്ടു. ചിറ്റാരിപ്പറമ്പ് ഗ്രാമ പഞ്ചായത്തിലെ കൈച്ചേരി – മൊടോളി റോഡിലെ ഈ പാലം തകർന്നതോടെ പുഴയുടെ ഇരുകരയിലും താമസിക്കുന്നവർ ഒറ്റപ്പെട്ട അവസ്ഥയിലാണ്.
മലവെള്ളപ്പാച്ചലിൽ തകർന്ന കൈച്ചേരി പാലം പുന:നിർമ്മിക്കുന്ന നടപടികളുടെ പുരോഗത ജില്ലാ കളക്ടറിൽ നിന്ന് ചോദിച്ചറിഞ്ഞ കെ സുധാകരൻ എം പി പാലം പുനർ നിർമ്മിക്കുവാനുള്ള പ്രാരംഭ നടപടികൾ ഉടനടി ആരംഭിക്കുവാനും അവശ്യപ്പെട്ടു. തകർന്ന പാലം സന്ദർശിക്കാനെത്തിയ എം.പിയുടെ കൂടെ കോൺഗ്രസ്, ലീഗ് മണ്ഡലം ഭാരവാഹികളും ഉണ്ടായിരുന്നു.