5 മിനിറ്റ് വായിച്ചു

കക്കാട് അത്താഴക്കുന്ന് കല്ല് കെട്ട് ചിറയിൽ തോണി മറിയുന്നതിന് തൊട്ടുമുമ്പുള്ള ദൃശ്യം

 

കണ്ണൂർ കക്കാട് അത്താഴക്കുന്ന് കല്ല് കെട്ട് ചിറയിൽ തോണി മറിഞ്ഞ് 3 യുവാക്കളെ കാണാതായി. ഇതിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി.പുല്ലൂപ്പി സ്വദേശി കൊളപ്പാൽ വീട്ടിൽ റമീസി (25)ന്റെ മൃതദേഹമാണ് കണ്ടെത്തിയത് . സുഹൃത്തുക്കളായ അത്താഴകുന്ന് സ്വദേശി സഹദ് (27) , അസ്ക്കർ എന്നിവർക്ക് വേണ്ടി തിരച്ചിൽ തുടരുകയാണ്.

ശക്തമായ അടിയൊഴുക്ക് തിരച്ചിലിനെ സാരമായി ബാധിക്കുന്നുണ്ട്. മൂന്നുപേരെയും ഇന്നലെ രാത്രി മുതൽ കാണാനില്ലായിരുന്നു. ഇന്ന് രാവിലെയാണ് പുല്ലൂപ്പിക്കടവിന് സമീപം റമീസിന്റെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.

കണ്ണൂർ മേയർ അഡ്വ.ടി ഒ മോഹനൻ, അഴീക്കോട് എംഎൽഎ കെ വി സുമേഷ്, കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ ആർ ഇളങ്കോ,ചിറക്കൽ പഞ്ചായത്ത് പ്രസിഡണ്ട് ശ്രുതി ടി, വളപട്ടണം സി ഐ രാജേഷ് എം, എസ് ഐ രേഷ്മ,എന്നിവരും ജനപ്രതിനിധികളും റവന്യൂ ഉദ്യോഗസ്ഥരും സംഭവസ്ഥലം ക്യാമ്പ് ചെയ്ത് സ്ഥിതിഗതികൾ വിലയിരുത്തുന്നുണ്ട്.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version