//
4 മിനിറ്റ് വായിച്ചു

മണി നാദം നിലച്ചിട്ട് ഇന്നേക്ക് ഏഴ് വർഷം

മലയാളിയുടെ പ്രിയപ്പെട്ട നടൻ കലാഭവൻ മണിയുടെ വേർപാടിന് ഏഴാണ്ട്. ആടിയും പാടിയും ചിരിച്ചും ചിരിപ്പിച്ചും മലയാളിയുടെ പ്രിയപ്പെട്ടവനായി മാറിയ മണി താരപരിവേഷമില്ലാതെ തികച്ചും സാധാരണക്കാരനായി നമുക്കിടയിൽ ജീവിച്ചു. കലാഭവൻ മണിയെ ഓർക്കാതെ മലയാളിയുടെ ഒരു ദിവസവും കടന്നു പോകുന്നില്ല. നാടൻപാട്ടിനെ ഇത്രയേറെ ജനപ്രിയമാക്കിയ മറ്റൊരു കലാകാരൻ ഉണ്ടാകില്ല. വിസ്മൃതിയിലാണ്ടുപോയ നാടൻപാട്ടുകൾ പലതും മണിയുടെ ശബ്ദത്തിൽ പുതുതലമുറകേട്ടു, ആസ്വദിച്ചു, ഏറ്റുപാടി. മണി എന്നുമൊരു ആഘോഷമായിരുന്നു മലയാളികൾക്ക്. ഓട്ടോറിക്ഷക്കാരനായി ജീവിതം തുടങ്ങി , മിമിക്രി രംഗത്ത് ശ്രദ്ധേയനായി പിന്നീട് സിനിമയിലെത്തിയ മണി പ്രേക്ഷകരെ ചിരിപ്പിക്കുകയും കരിയിപ്പിക്കുകയും ചെയ്താണ് താരമായി മാറിയത്.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version