/
3 മിനിറ്റ് വായിച്ചു

കലാമണ്ഡലം രമേശ് അന്തരിച്ചു

പുതിയതെരു | ചിറക്കൽ ചിറക്ക് സമീപം മൂപ്പൻപാറ റോഡിൽ നികുഞ്ചത്തിലെ കലാമണ്ഡലം രമേശ് (68) അന്തരിച്ചു. മൃദംഗ വിദ്വാനായ അദ്ദേഹം നൃത്തരൂപമായ അമൃതനാട്യ കലയുടെ ആചാര്യനാണ്.

തെയ്യം ഐതിഹ്യത്തിന്റെ അന്തസത്ത ചോർന്ന് പോകാതെ നൃത്ത രൂപത്തിൽ ചിട്ടപ്പെടുത്തിയത് അദ്ദേഹത്തിന്റെ ഒന്നര ദശക കാലത്തെ പ്രയത്നം ആയിരുന്നു. അമൃതനാട്യ അക്കാദമി ഡയരക്ടറും കണ്ണൻ മ്യൂസിക്കൽസ് പ്രൊപ്രൈറ്ററും ചാലാട് തെക്കൻ മണൽ കണ്ണൻ പണിക്കർ ദേവ സ്ഥാനം അവകാശി കൂടിയാണ്.

ഭാര്യ പ്രേമ. മക്കൾ: അഭിലാഷ്, അനിഷ. മരുമക്കൾ: അനീഷ്, നികിത. സംസ്കാരം ഇന്ന് പകൽ 2 മണിക്ക് പയ്യാമ്പലത്ത് നടക്കും.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!